KeralaLatest NewsNews

അലക്കുന്നതിനിടെ കല്ലിനിടയിൽ വീണ സോപ്പ് എടുക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വെള്ളറട: വെള്ളറടയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയിൽ വീണ സോപ്പ് എടുക്കാൻ ശ്രമിക്കവെയാണ് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചത്. നാറാണി മണികണ്ഠ വിലാസത്തിൽ മണികണ്ഠൻ നായരുടെ ഭാര്യ തുളസിയാണ് പാമ്പുകടിയേറ്റ് മരിച്ചത്.

കയ്യിൽ നീറ്റലുണ്ടായിരുന്നുവെങ്കിലും സോപ്പ് എടുമ്പോൾ കല്ലിൽ ഉരഞ്ഞതാകുമെന്നാണ് തുളസി ആദ്യം കരുതിയിരുന്നത്. എന്നാൽ, അല്പം കഴിഞ്ഞ് നീരുവന്ന് കൈ വീർക്കാൻ തുടങ്ങി. തുടർന്ന് എട്ടരയോടെ ഇവരെ മകൻ ബൈക്കിൽ സമീപത്തെ വൈദ്യശാലയിൽ എത്തിച്ചു.

ALSO READ: സിനിമയുടെ തിരക്കഥ രജിസ്റ്റര്‍ ചെയ്യാനായി അയാൾ കൊച്ചിയിലേക്ക് വണ്ടികയറി; അതിനു ശേഷം ഒരു വിവരവുമില്ല; പൊന്നാങ്ങളയെത്തേടി അലയുന്ന സഹോദരിമാർക്കു വേണ്ടി ഫെയ്സ് ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ച്‌ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

ഒരു മണിക്കൂറിലേറെ തുളസിയെ ഇവിടെ പരിശോധിച്ചെങ്കിലും സമയം ചെല്ലുന്തോറും അവരുടെ നില മോശമാകാൻ തുടങ്ങി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈദ്യർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, നെയ്യാറ്റിൻകരയിൽ എത്തിയപ്പോഴേക്കും തുളസി മരണത്തിന് കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button