Latest NewsNewsIndia

ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ച 12കാരന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു

മധ്യപ്രദേശ്: സ്വാതന്ത്ര്യ സമര സേനാനിയും ധീര വിപ്ലവകാരിയുമായിരുന്ന ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ച 12കാരന്‍ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. മധ്യപ്രദേശിലെ മന്ദാസറില്‍ ഭോലിയ ഗ്രാമത്തിലാണ് സംഭവം.

ശ്രേയാംശ് എന്ന കുട്ടിയാണ് മരിച്ചതെന്ന് അഫ്‌സല്‍പൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊബൈല്‍ഫോണില്‍ ഭഗത് സിങിന്റെ ജീവിതകഥ ആധാരമാക്കി സ്‌കൂളില്‍ നടത്തിയ നാടകത്തിന്റെ വീഡിയോ കാണുകയായിരുന്നു കുട്ടി. ഇതിനിടെയാണ് ഭഗത് സിങിനെ തൂക്കിലേറ്റുന്നത് കുട്ടി അനുകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങി ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് മന്ദസര്‍ എസ്പി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button