KeralaLatest News

മലപ്പുറത്ത് ​പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഗു​ണ്ടാ വി​ള​യാ​ട്ടം, ഉദ്യോഗസ്ഥരെ മർദ്ദിച്ചു, സിസിടിവി തകർത്തു ; മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

സ്റ്റേ​ഷ​നി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യ ഗു​ണ്ടാ സം​ഘം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്തു.

മ​ല​പ്പു​റം: നിലമ്പൂർ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഗു​ണ്ടാ വി​ള​യാ​ട്ടം. സ്റ്റേ​ഷ​നി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും സി​സി​ടി​വി​യ​ട​ക്കം ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള​ള സം​ഘ​ര്‍​ഷ​ത്തി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട്ടി​ല്ല എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സ്റ്റേ​ഷ​നി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യ ഗു​ണ്ടാ സം​ഘം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്തു.

പോ​ലീ​സു​കാ​ര്‍​ക്കു നേ​രെ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തി​യ​താ​യും പ​റ​യു​ന്നു. ച​ന്ത​ക്കു​ന്ന് പാ​ലോ​ട്ടി​ല്‍ ഫാ​സി​ല്‍ എ​ന്ന ഇ​റ​ച്ചി ഫാ​സി​ല്‍, ക​രു​ളാ​യി കോ​ലോ​ത്തും​തൊ​ടി​ക അ​ഹ​മ്മ​ദ് ആ​ഷി​ഖ്, ച​ന്ത​ക്കു​ന്ന് തെ​ക്കേ​തൊ​ടി​ക ഷീ​ബി​ര്‍ റു​ഷ്ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

കൊച്ചിയിൽ വീണ്ടും ഹണിട്രാപ്, പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റും സുഹൃത്തും പിടിയില്‍

അ​റ​സ്റ്റി​ലാ​യ പ്ര​തി ആ​ഷി​ഖി​നെ​തി​രെ പൂ​ക്കോ​ട്ടും​പാ​ടം സ്റ്റേ​ഷ​നി​ല്‍ ബ​ലാ​ത്സം​ഗ കേ​സും, നിലമ്പൂര്‍ – പൂ​ക്കോ​ട്ടും​പാ​ടം സ്റ്റേ​ഷ​നു​ക​ളി​ല്‍ ക​ഞ്ചാ​വ് കേ​സു​ക​ളും അ​ടി​പി​ടി കേ​സു​ക​ളു​മു​ണ്ട്. ര​ണ്ട് വ​ധ​ശ്ര​മ​കേ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ആ​റ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഫാ​സി​ല്‍.

shortlink

Post Your Comments


Back to top button