KeralaLatest NewsNews

ദിവസം തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി വേണോ ? എങ്കിലിതാ ഇത് ജപിയ്ക്കൂ

പ്രശസ്ത കവിയും രാമഭക്തനുമായ തുളസീദാസിന്റെ ഒരു കൃതിയാണ് ഹനുമാന്‍ ചാലിസ.
ഹനുമാന്‍ ചാലിസയില്‍ നാല്‍പ്പത് ശ്ലോകങ്ങള്‍ ആണ് ഉള്ളത്. അതുകൊണ്ടാണ് ചാലീസ് (40) എന്ന ഹിന്ദി അക്കത്തിന്റെ പദവുമായി ഈ ശ്ലോകത്തിന് ബന്ധമുണ്ടായത്.

ദിവസവും രാവിലെ ഹനുമാന്‍ ചാലിസ ജപിച്ചാല്‍ നമ്മുടെ ഉള്ളില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാകുമെന്നും ആ ദിനം ഗുണകരമാകുമെന്നുമാണ് അനുഭവസ്ഥര്‍ പറയുന്നത്. ഹനുമാന്‍ ഭഗവാന്‍ ശിവന്റെ അവതാരമാണെന്നാണ് ശിവപുരണത്തില്‍ പറയുന്നത്. വായു പുത്രനാണ് ഹനുമാന്‍.

ഹനുമാന്‍ ഭക്തര്‍ക്ക് അദ്ദേഹത്തെ ഭജിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമാണ് ഈ ചാലിസ ജപമെന്നത് സംശയമില്ലാത്ത കാര്യമാണ്. ശരീരശുദ്ധിയോടെ വേണം ചാലിസ വായിക്കാന്‍. ചാലിസ തുടര്‍ച്ചയായി ജപിച്ചു കഴിഞ്ഞാല്‍ വരികളെല്ലാം നമുക്ക് മനപാഠമാകുമെന്നത് ഇതിന്റെ പ്രത്യേകതയാണ്.

ഹനുമാന്‍ സ്വാമി ഭക്തനെ ഏതൊരു പ്രതിസന്ധിയിലും കൈവിടാതെ കാത്തുകൊള്ളും എന്നാണ് വിശ്വാസം. ആഗ്രഹപൂര്‍ത്തീകരണത്തിന് ഉത്തമമാര്‍ഗമാണ് ഭക്തിയോടെ ഈ ചാലിസ ജപിക്കുന്നത്.

മാത്രമല്ല ഹനുമാന്‍ ചാലിസ നിത്യേന ജപിക്കുന്നതുമൂലം ബുദ്ധിശക്തി വര്‍ദ്ധിക്കുകയും അലസതയും മടിയും നീങ്ങുകയും ചെയ്യും.

ഹനുമാന്‍ ചാലിസയെക്കുറിച്ചുള്ള ഐതീഹ്യമെന്തെന്നാല്‍ ശ്രീരാമദര്‍ശനം ലഭിച്ച തുളസീദാസ് അന്നത്തെ ചക്രവര്‍ത്തിയായിരുന്ന അക്ബറിനെ സന്ദര്‍ശിക്കുകയുണ്ടായി. സന്ദര്‍ശനത്തില്‍ ശ്രീരാമനെ തനിക്കും കാണിച്ച് തരണമെന്ന് അക്ബര്‍ തുളസീദാസിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ യഥാര്‍ത്ഥ ഭക്തിയില്ലാതെ ഭഗവാന്റെ ദര്‍ശനം സാധ്യമല്ലെന്ന് പറഞ്ഞ തുളസീദാസില്‍ കോപിതനായ അക്ബര്‍ അദ്ദേഹത്തെ കാരാഗൃഹത്തില്‍ അടച്ചു. അവിടെവച്ചാണ് തുളസീദാസ് ഹനുമാന്‍ ചാലിസ എഴുതാന്‍ തുടങ്ങിയതെന്നും അത് പൂര്‍ത്തിയായപ്പോള്‍ വാനരസേന ഡല്‍ഹി നഗരത്തെ വളഞ്ഞു നാശനഷ്ടങ്ങള്‍ വരുത്താന്‍ തുടങ്ങിയെന്നും.

തന്റെ സൈന്യത്തെ ഉപയോഗിച്ച് വാനരപ്പടയെ ഓടിക്കാന്‍ അക്ബര്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ട അക്ബര്‍ അത് ഹനുമാന്റെ വാനരസേനയാണെന്നു തിരിച്ചറിയുകയും ഉടനെതന്നെ തുളസീദാസിനെ കാരാഗൃഹത്തില്‍ നിന്നും വിട്ടയച്ചുവെന്നും അതോടെ വാനരപ്പട അവിടെനിന്നും പിന്‍വലിഞ്ഞുവെന്നുമാണ് ഐതീഹ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button