Latest NewsBikes & ScootersNews

തങ്ങളുടെ ആദ്യ ബിഎസ് 6 മോഡൽ സ്കൂട്ടർ വിപണിയിൽ എത്തിച്ച് ഹീറോ

തങ്ങളുടെ ആദ്യ ബിഎസ് 6 മോഡൽ സ്കൂട്ടർ പ്ലെഷര്‍ പ്ലസ് വിപണിയിൽ എത്തിച്ച് ഹീറോ. ബിഎസ് 6ലേക്ക് പരിഷ്‌കരിച്ച എന്‍ജിന്‍ പത്ത് ശതമാനം അധികം ഇന്ധനക്ഷമതയും മികച്ച ആക്സെലറേഷനും നല്‍കുമെന്നാണ് ഹീറോ അവകാശപ്പെടുന്നത്. 110 സിസി എന്‍ജിന്‍ 8 ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിച്ച് സ്കൂട്ടറിനെ നിരത്തിൽ കരുത്തനാക്കുന്നു.

pleasure plus

മുന്‍വശത്തെ സില്‍വര്‍ പ്ലാസ്റ്റിക് ക്ലാഡിങ്, പരിഷ്‌കരിച്ച സൈഡ് പാനല്‍, ഹെഡ്‌ലൈറ്റ് ഡിസൈന്‍, ഇന്‍ഡികേറ്റര്‍, ഹെഡ്‍ലാംപിന് ചുറ്റുമുള്ള ക്രോം, (അലോയ് വീല്‍ വേരിയന്റിന്), വശങ്ങളില്‍ ക്രോം, ക്രോമില്‍ തീര്‍ത്ത 3ഡി ലോഗോ, 10 ഇഞ്ച് വ്യാസമുള്ള എന്നിവ പ്രധാന സവിശേഷതകൾ. പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറിന്റെ സ്റ്റീല്‍ വീല്‍ വേരിയന്റിന് 54,800 രൂപയും അലോയ് വീല്‍ വേരിയന്റിന് 56,800 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 1,500 രൂപയോളം വില വർദ്ധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button