Latest NewsNewsIndia

ഏറ്റവും വിലയേറിയ താരം; ഷാരൂഖ് ഖാനേയും ധോനിയേയും കടത്തി വെട്ടി കോലി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും വിലയേറിയ സെലിബ്രിറ്റിയായി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഷാരൂഖ് ഖാനേയും ധോനിയേയും മറികടന്നാണു കോലി 2019ലെ കണക്കുകളിലും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 2ാം സ്ഥാനത്തുള്ള നടന്‍ അക്ഷയ് കുമാറിനെക്കാള്‍ ഇരട്ടിയാണു കോലിയുടെ ബ്രാന്‍ഡ് മൂല്യം.

ഡഫ് ആന്‍ഡ് ഫെല്‍പ്സിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, കോലിയുടെ ബ്രാന്‍ഡ് മൂല്യം 39 ശതമാനം ഉയര്‍ന്ന് 237.5 മില്യണ്‍ ഡോളറിലെത്തി (1691 കോടിയോളം രൂപ). പരസ്യത്തില്‍ നിന്നുള്ള വരുമാനവും മറ്റും കണക്കാക്കിയാണ് ബ്രാന്‍ഡ് മൂല്യം നിശ്ചയിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി ഒന്‍പതാം സ്ഥാനത്തും സച്ചിന്‍ തെണ്ടുല്‍ക്കര്‍ 15-ാം സ്ഥാനത്തും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20-ാം സ്ഥാനത്തുമുണ്ട്. രണ്ടാം സ്ഥാനക്കാരനെക്കാള്‍ ബഹുദൂരം മുന്നിലാണ് കോലി. ബോളിവുഡ് താരം അക്ഷയ് കുമാറാണ് രണ്ടാം സ്ഥാനത്ത് -104.5 മില്യണ്‍ ഡോളര്‍ (744 കോടിയോളം രൂപ). ബോളിവുഡ് ദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങുമാണ് മൂന്നാം സ്ഥാനത്ത് -93.5 മില്യണ്‍ ഡോളര്‍ (666 കോടിയോളം രൂപ).

(സ്ഥാനം, പേര്, ബ്രാന്‍ഡ് മൂല്യം രൂപയില്‍)

1. വിരാട് കോലി: 1689 കോടി

2. അക്ഷയ് കുമാര്‍: 743 കോടി

3. ദീപിക പദുക്കോണ്‍: 665 കോടി

4. രണ്‍വീര്‍ സിങ്: 665 കോടി

5. ഷാറുഖ് ഖാന്‍: 470 കോടി

6. സല്‍മാന്‍ ഖാന്‍: 396 കോടി

7. ആലിയ ഭട്ട്: 326 കോടി

8. അമിതാഭ് ബച്ചന്‍: 302 കോടി

9. എം.എസ്.ധോണി: 293 കോടി

10. ആയുഷ്മാന്‍ ഖുറാന: 286 കോടി

(തെന്‍ഡുല്‍ക്കര്‍ 178 കോടി, രോഹിത് 163 കോടി)

shortlink

Related Articles

Post Your Comments

Related Articles


Back to top button