KeralaLatest NewsNews

ഞാന്‍ കുറെ തെറ്റ് ചെയ്തു, ഭര്‍ത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്, ഇതിനൊന്നുമുള്ള അര്‍ഹത എനിക്കില്ല; തൃശൂരില്‍ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത

കൊടുങ്ങല്ലൂര്‍: ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട നവവധു ടാന്‍സി (26) യുടെ മരണത്തിനു പിന്നിൽ ദുരൂഹത തുടരുന്നു. ഞായറാഴ്ചയാണ് ടാന്‍സിയെ ആത്മഹത്യ ചെയ്ത നിലയില്‍ കോട്ടപ്പുറമുള്ള ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയില്‍ പോകാനായി ഒരുങ്ങാൻ മുറിയിൽ കയറിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിനു തലേന്നും ടാന്‍സി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ച്‌ സംസാരിച്ചിരുന്നു. വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് ടെല്‍വിന്‍ തോംസന്‍ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭര്‍തൃവീട്ടിലും ടാന്‍സിക്ക് പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് സൂചന.

Read also: സൗദിയില്‍ യുവതിയെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു : യുവാവ് പിടിയിൽ

ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ സ്‌നേഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല…. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു…..ഞാന്‍ കുറെ തെറ്റ് ചെയ്തു….ഭര്‍ത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്… ഇതിനൊന്നുമുള്ള അര്‍ഹത എനിക്കില്ല… ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്…സ്‌നേഹം എന്താണ് എന്ന് എനിക്ക് മനസിലായത് ഇവിടെ വന്നപ്പോഴാണ്….എന്നൊക്കെയാണ് ഡയറിയിൽ എഴുതിയിരിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button