Latest NewsNewsHockeySports

കൊറോണ വൈറസ് : ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ടീമിന്റെ പര്യടനം റദ്ദ് ചെയ്തു

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ടീമിന്റെ പര്യടനം റദ്ദ് ചെയ്തു. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി മാര്‍ച്ച് 14 മുതല്‍ 25 വരെ ടീം ചൈനയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പര്യടനം റദ്ദാക്കിയത് ഇന്ത്യയുടെ ഒളിമ്പിക്‌സ് ഒരുക്കങ്ങളെ പ്രതികൂലമായി ബാധിക്കും. പ്രോ ഹോക്കി ലീഗ് നടക്കുന്നതിനാല്‍ മറ്റുപ്രധാന ടീമുകളെല്ലാം അതിനുള്ള തയ്യാറെടുപ്പിലായതിനാൽ അവരുമായുള്ള പരിശീലന മത്സരങ്ങളും നടക്കില്ല.

ഭുവനേശ്വറില്‍ കഴിഞ്ഞ വര്‍ഷം നടന്ന യോഗ്യത മത്സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ യോഗ്യത സ്വന്തമാക്കിയത്. മൂന്നാമത്തെ തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സിന് യോഗ്യത സ്വന്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button