KeralaLatest NewsNews

ഇങ്ങനെയും പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെടാം, യുവതി സ്വീകരിച്ചത് വ്യത്യസ്തമായ മാർഗം

ബീജിംഗ്: വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചയാളെ യുവതി നേരിട്ടത് കൊറോണയെ കൂട്ടുപിടിച്ച്. യുവതിയുടെ മുറിക്കുള്ളില്‍ രാത്രിയില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ അടുത്ത് വന്നതും യുവതി ശക്തിയായി ചുമക്കാന്‍ തുടങ്ങി.

താന്‍ വുഹാനില്‍ നിന്നും എത്തിയതാണെന്നും ഇവര്‍ പറഞ്ഞു. രോഗം കാരണം ഒറ്റയ്ക്ക് മാറി നില്‍ക്കുകയാണെന്നും യുവതി പറഞ്ഞു. രോഗം കാരണം ക്ഷീണിതയാണ് ഉപദ്രവിക്കരുതെന്നും യുവതി പറഞ്ഞു. വുഹാന്‍ എന്ന പേര് കേട്ടതോടെ അക്രമി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ചൈനയിലെ ജിങ്‌ഷാനിലാണ് സംഭവം. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമേ ഇവിടേയ്ക്ക് ഉള്ളൂ. ആക്രമിക്കാൻ തുടങ്ങിയതോടെ യുവതി തുടര്‍ച്ചയായി ചുമച്ചു. പീഡനശ്രമം ഉപേക്ഷിച്ചെങ്കിലും യുവതിയുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ ഇയാള്‍ മോഷ്ടിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button