Latest NewsNewsInternational

കൊറോണ വൈറസ് : ഫെബ്രുവരി ഏഴ് മുതല്‍ ഈ രാജ്യത്തേയ്ക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ പല സര്‍വീസുകളും നിര്‍ത്തിവെയ്ക്കുകയാണ്. ഫെബ്രുവരി ഏഴ് മുതല്‍ ഹോങ്കോംഗിലേയ്ക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

നേരത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൊല്‍ക്കത്തയില്‍ നിന്നും ഗ്വാങ്‌ഷോയിലേയ്ക്കുള്ള സര്‍വീസ് നിര്‍ത്തിയിരുന്നു. ഫെബ്രുവരി ആറ് മുതല്‍ 21 വരെയുള്ള തിയതികളിലാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്.

ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് മാരകമായ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടത്. പിന്നീട് ലോകരാഷ്ട്രങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. ചൈനയില്‍ മാത്രം 20,000 ലധികം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 425 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button