Latest NewsIndia

‘താ​ങ്ക​ള്‍ ന​ന്നാ​യി ജോ​ലി ചെ​യ്യു​ന്നു, നല്ലതു നടക്കും ‘ എന്ന് ദൈ​വം ത​ന്നോ​ട് പറഞ്ഞതായി അവകാശപ്പെട്ട് കേ​ജ​രി​വാ​ള്‍

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഡ​ല്‍​ഹി​യി​ലെ ഹ​നു​മാ​ന്‍ മ​ന്ദി​റി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ച​തി​നു​ശേ​ഷ​മാ​ണ് കേ​ജ​രി​വാ​ള്‍ ഇ​ങ്ങ​നെ ട്വീ​റ്റ് ചെ​യ്ത​ത്.

ന്യൂ​ഡ​ല്‍​ഹി: ‘താ​ങ്ക​ള്‍ ന​ന്നാ​യി ജോ​ലി ചെ​യ്യു​ന്നു. ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന ഈ ​ജോ​ലി തു​ട​രൂ. ക​ഠി​നാ​ധ്വാ​നം ചെ​യ്ത് ഫ​ലം അ​നു​ഭ​വി​ക്കൂ. എ​ല്ലാം ന​ന്നാ​യി വ​രും. ദൈ​വം എ​ന്നോ​ട് പ​റ​ഞ്ഞു’- ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ച​താ​ണി​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഡ​ല്‍​ഹി​യി​ലെ ഹ​നു​മാ​ന്‍ മ​ന്ദി​റി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ച​തി​നു​ശേ​ഷ​മാ​ണ് കേ​ജ​രി​വാ​ള്‍ ഇ​ങ്ങ​നെ ട്വീ​റ്റ് ചെ​യ്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹിന്ദു മ​ത​പ​ര​മാ​യ ഘ​ട​ക​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​ന്‍ അ​ടു​ത്തി​ടെ​യാ​യി കേ​ജ​രി​വാ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു.അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു മേ​ല്‍​നോ​ട്ട​ത്തി​നാ​യ് 15 അം​ഗ ട്ര​സ്റ്റ് രൂ​പീ​ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര​തീ​രു​മാ​ന​ത്തെ കേ​ജ​രി​വാ​ള്‍ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. ന​ല്ല ജോ​ലി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നും പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും സ​മ​യം പ്ര​ശ്‌​ന​മ​ല്ല, അ​ത് സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണു വേ​ണ്ട​തെ​ന്നാ​യി​രു​ന്നു ഇ​തേ​ക്കു​റി​ച്ച്‌ കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞ​ത്.

ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് പള്ളി നിര്‍മ്മിച്ച് സ്ഥലത്ത് സര്‍വ്വെ നടത്താമെന്ന് കോടതി ഉത്തരവ് : വിവിധ മുസ്ലിംസംഘടനകള്‍ നല്‍കിയ സ്റ്റേ അപേക്ഷ തള്ളി

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് ഇ​ത്ത​ര​മൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ പ​ല​രും വി​മ​ര്‍​ശി​ച്ച​പ്പോ​ള്‍ കേ​ജ​രി​വാ​ളെ​ടു​ത്ത നി​ല​പാ​ട് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്നു. ദൈ​വ​ത്തി​ല്‍ വി​ശ്വ​സി​ക്കൂ​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ട് അ​ദ്ദ​ഹം ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button