KeralaLatest NewsNews

അലക്ഷ്യമായി സ്ഥാപിച്ച കേബിൾ വിനയായി, സ്കൂട്ടർ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ചങ്ങനാശേരി: റോഡരികിലേയ്ക്ക് നീണ്ടുകിടന്ന കേബിളില്‍ കുരുങ്ങി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു. വടക്കേക്കര സ്വദേശി സോജസ് (40) ആണ് മരിച്ചത്.

റോഡരികിലേയ്ക്ക് നീണ്ടുകിടന്നിരുന്ന ഉപയോഗശൂന്യമായ കേബിളിന്റെ ഒരു ഭാഗം സോജസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി.

തലയ്ക്ക് പരിക്കേറ്റ സോജസിനെ നാട്ടുകാര്‍ ഉടന്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന സോജസ് ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ഒരുമാസം മുമ്ബാണ് നാട്ടിലെത്തിയത്.

സംഭവത്തില്‍ ചങ്ങനാശേരി പൊലീസ് കേസെടുത്തു. കേബിള്‍ സ്ഥാപനത്തെ കണ്ടെത്തി നോട്ടീസ് നല്‍കുമെനാണ് പൊലീസിന്‍റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button