Latest NewsKeralaNews

മോഷണം എന്ന് പറഞ്ഞാല്‍ ഇതാണ് മോഷണം; വാതിലുകളും ജനാലകളുമുള്‍പ്പടെ അടിച്ചുമാറ്റി, ഉടമ അറിഞ്ഞത് വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടപ്പോള്‍

കല്ലമ്പലം: മോഷണം എന്ന് പറഞ്ഞാല്‍ ഇതാണ് മോഷണം അതും ഉടമസ്ഥന്‍ അറിയാതെ. പക്ഷേ ഇവിടെ ചെറുതായി ഒന്ന് പാളിപ്പോയി. കള്ളന്‍ ആരാന്ന് അറിഞ്ഞില്ലെങ്കിലും മോഷണം പോയ വിവരം ഉടമ അറിഞ്ഞു. തിരുവനന്തപുരം കല്ലമ്പല്ലത്ത് ആള്‍താമസമില്ലാത്ത വീടിനുള്ളില്‍ കേറി കള്ളന്‍ അടിച്ച് മാറ്റിയതാകട്ടെ വീടിന്റെ വാതിലുകളും ജനാലകളും ഇളക്കി മാറ്റി ഉള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറും മുകളില്‍ പാകിയിരുന്ന ഓടും മോഷ്ടിച്ചു. എന്നാല്‍ ഇതൊന്നും ഉടമ അറിഞ്ഞിരുന്നില്ല. പിന്നീട്
ഉടമസ്ഥന്‍ അറിയുന്നത്, പഴയ ഫര്‍ണിച്ചര്‍ വില്‍ക്കുന്ന കടയില്‍ സ്വന്തം വീട്ടിലെ ഉപകരണങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടപ്പോഴാണ്.

നാവായിക്കുളം എസ്.കെ.മന്‍സിലില്‍ സി.രാകേഷിന്റെ കരവാരം പറക്കുളം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് മോഷണം. എട്ടു വാതിലുകള്‍,10 ജനാല,രണ്ടു കട്ടില്‍,അലമാര, മച്ചിലെ തടികള്‍ എന്നിവയാണ് പ്രധാനമായും മോഷണം പോയത്.വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുള്ളതിനാല്‍ ഒന്നര വര്‍ഷമായി നാവായിക്കുളത്ത് വാടക വീട്ടിലാണ് താമസമെന്ന് രാകേഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരാഴ്ചയ്ക്കു മുന്‍പ് നാവായിക്കുളത്തെ പഴയ ഫര്‍ണിച്ചറുകള്‍ വില്‍ക്കുന്ന കടയില്‍ ഇദ്ദേഹത്തിന്റെ വീട്ടിലുള്ളതു പോലുള്ള ഫര്‍ണിച്ചര്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്നും മോഷണം പോയ അതേ സാധനങ്ങളാണ് കടയില്‍ കണ്ടതെന്ന് ബോധ്യമായത്. മോഷണ മുതലാണെന്ന് കടക്കാരും അറിഞ്ഞിരുന്നില്ല. രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് ഉടമയ്ക്കുണ്ടായിരിക്കുന്നത്. എന്തായാലും വിരുതനെ പിടിക്കാന്‍ അന്വേഷണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button