KeralaLatest NewsNews

ഇതര സംസ്ഥാന വാഹന രജിസ്‌ട്രേഷന്‍; നികുതി വെട്ടിച്ചവര്‍ക്ക് ‘സുവര്‍ണാവസരം’

തിരുവനന്തപുരം: പുതുച്ചേരിയില്‍ ഉള്‍പ്പടെ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയവര്‍ക്ക് ‘സുവര്‍ണാവസരം’. ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ്. ഇതരസംസ്ഥാന വാഹനങ്ങള്‍ കേരളത്തിലേക്കു വിലാസം മാറ്റുമ്പോള്‍ രജിസ്‌ട്രേഷന്‍ തീയതി മുതലുള്ള നികുതി കേരളത്തില്‍ അടയ്ക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയതായി ബജറ്റില്‍ പ്രഖ്യാപനം.

നിലവില്‍, വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ദിവസം മുതലുള്ള നികുതി അടച്ചാലേ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റാനാകൂ. മേല്‍വിലാസം മാറ്റുന്നതിന് പുതുേച്ചരി അടക്കം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്എന്‍.ഒ.സി എടുത്ത തീയതി മുതലുള്ള നികുതി അടച്ചാല്‍ ഇനി കേരളത്തില്‍ രജിസ്‌ട്രേഷന്‍ നേടാം.

അഞ്ചുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കിലും ഫെബ്രുവരി ഒന്നിനാണ് എന്‍.ഒ.സി എടുത്തതെങ്കില്‍ ഈ തീയതി മുതലുള്ള നികുതി അടച്ചാല്‍ മതി. ഇതുമായി ബന്ധപ്പെട്ട എല്ലാ പിഴയും ഒഴിവാക്കുന്നെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. ഇപ്പോള്‍ കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ക്കും ഈ ആനുകൂല്യം ബാധകമാണെന്നത് കേസുകെട്ടുമായി കോടതി കയറുന്ന സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമാകും.

ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സ്വകാര്യ വാഹനം സ്ഥിരമായി ആ സംസ്ഥാനത്തും കേരളത്തിലും ഇടവിട്ടു സര്‍വീസ് നടത്തുകയാണെങ്കില്‍ എന്‍.ഒ.സി എടുക്കാതെയും രജിസ്ട്രഷന്‍ മാറ്റാതെയും കേരളത്തില്‍ നിലവിലുള്ള നിരക്കില്‍ നികുതി അടച്ച് ഉപയോഗിക്കാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button