Latest NewsIndia

പൗരത്വ ഭേദഗതി നിയമം (സി.എ.എ) അസമിനെയോ മറ്റു വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളെയോ ബാധിക്കില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതുതായി പൗരത്വം കിട്ടുന്നവര്‍ താമസത്തിനെത്തുമെന്ന പ്രചാരണം നിയമ ഭേദഗതിയുടെ ആദ്യ ദിനങ്ങളില്‍ അസമിനെയടക്കം കലുഷമാക്കിയിരുന്നു.

കൊക്രജാര്‍: പൗരത്വ ഭേദഗതി നിയമം (സി.എ.എ) അസമിനെയോ മറ്റു വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളെയോ ബാധിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോത്രവര്‍ഗ ഭൂരിപക്ഷമുള്ള ഈ മേഖലകളുടെ സാംസ്‌കാരിക തനിമ കാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി പൗരത്വം കിട്ടുന്നവര്‍ താമസത്തിനെത്തുമെന്ന പ്രചാരണം നിയമ ഭേദഗതിയുടെ ആദ്യ ദിനങ്ങളില്‍ അസമിനെയടക്കം കലുഷമാക്കിയിരുന്നു. ഈ പ്രചാരണം അഭ്യൂഹം മാത്രമാണെന്നു പ്രധാനമന്ത്രി വ്യക്‌തമാക്കി.

ബോഡോകളുമായി സമാധാനക്കരാര്‍ ഒപ്പുവച്ചത്‌ ആഘോഷിക്കാനായി അസമിലെ കൊക്രജാറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണ് ബോഡോ കരാര്‍ പ്രാവര്‍ത്തികമായത്. ഇനി സമാധാനത്തിനായും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായും പ്രവര്‍ത്തിക്കേണ്ട കാലമാണെന്നും അക്രമം  തിരിച്ചുകൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കരാര്‍ പ്രകാരം ബോഡോ ലാന്‍ഡിന്റെ വികസനത്തിനായി 1500 കോടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പാസാക്കിയത് മൂലം ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ അസാമില്‍ വന്ന് പാര്‍ക്കുമെന്നുള്ളത് കിംവദന്തി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ ആറ് മാസം കഴിഞ്ഞ് മോദിക്ക് വീടിന് പുറത്തിറങ്ങാനാകില്ലെന്നും രാജ്യത്തെ യുവാക്കള്‍ അദ്ദേഹത്തെ വടി കൊണ്ട് അടിക്കുമെന്നും പറഞ്ഞ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിക്കാനും മോദി മറന്നില്ല. ‘ചിലപ്പോഴൊക്കെ നേതാക്കന്മാര്‍ എന്നെ വടികൊണ്ട് മര്‍ദ്ദിക്കുന്ന കാര്യം പറയുന്നു.

എന്നാല്‍ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷാകവചം എനിക്ക് മേല്‍ ഉള്ളതിനാല്‍ എത്ര വടികൊണ്ട് അടിച്ചാലും എനിക്ക് ഒന്നും സംഭവിക്കുകയില്ല’ – മോദി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ അസാമില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മോദി അസാം സന്ദര്‍ശിച്ചത്.പ്രതിഷേധത്തെ തുടര്‍ന്ന് അസാമില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുവാഹത്തിയില്‍ നടത്താനിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയും ഇതേ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ‘ഖേലോ ഇന്ത്യ’ കായിക പരിപാടിയിലും മോദി പങ്കെടുത്തിരുന്നില്ല.

ബോഡോ ജനുവരി 27 നാണ് അസാമിലെ സായുധ തീവ്രവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഒഫ് ബോഡോ ലാന്‍ഡുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ എന്നിവര്‍ ചേര്‍ന്ന് കരാറില്‍ ഒപ്പുവച്ചത്. കരാറിന് പിന്നാലെ ബോഡോലാന്റിന്റെ 1615 കേഡറുകള്‍ ആയുധങ്ങളുമായി കീഴടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button