Latest NewsKeralaNews

കൊറോണ : നിരീക്ഷണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു

തിരുവനന്തപുരം : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 4 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്ത് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ന് ഒരാളെ ആശുപത്രിയിൽ നിരിക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് പുതുതായി 26 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. നിലവിൽ 4 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്. വീടുകളിലും ആശുപത്രികളിലുമായി ആകെ 213 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇന്ന് പരിശോധയ്ക്കായി എടുത്ത 4 സാംപിൾ ഉൾപ്പെടെ ആകെ 35 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിൽ 31 പേരുടെ റിസൾട്ടുകൾ ലഭിച്ചു. 30 എണ്ണം നെഗറ്റീവ് ആണ്.

കൊറോണയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ പട്ടണത്തിലെ പ്രധാനപ്പെട്ട ടെക്സ്റ്റൈല്‍സുകളിലൂടെ പൊതുജനങ്ങളുടെ അറിവിലേക്കായുള്ള നോട്ടീസുകൾ വിതരണം ചെയ്യുന്ന പരിപാടിക്ക് തുടക്കമിട്ടു. ആലപ്പുഴ ശീമാട്ടിയിൽ വെച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിതകുമാരി പ്രസ്തുക പരിപാടി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മിനി സിവിൽസ്റ്റേഷനിലെ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ് നടത്തി. ആയുർവേദ, ഹോമിയോ, ആയുഷ്’ വകുപ്പുകളിലെ ജീവനക്കാർക്കായി പരിശീലനക്ലാസുകൾ നടത്തി.

Also read : ഗൾഫ് രാജ്യത്ത് വീണ്ടും കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു : ബാധിതരുടെ എണ്ണം ഏഴായി

ജില്ലയിൽ 12 ഗ്രാമസഭകളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ജനപ്രതിനിധികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശ അംഗൻവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കായി 77ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തിൽ ഉള്ള 14 പേര്‍ക്ക് ടെലികൌൺസിലിംഗ് നടത്തി. കൊറോണയുമായി ബന്ധപ്പെട്ട് 67 സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ആശുപത്രി ജീവനക്കാർ, പാരാമെഡിക്കൽ ജീവനക്കാർ, ആശ പ്രവര്‍ത്തകര്‍ എന്നിവർക്കായി 790പരിശീലന പരിപാടി സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ അറിവിലേക്കായി 23124 നോട്ടീസുകളും 300 സ്റ്റിക്കർ പോസ്റ്ററുകളും തയ്യാറാക്കി വിതരണം ചെയ്തു. വിവിധ തലങ്ങളിൽ വിവിധ മാർഗ്ഗങ്ങളിലൂടെ ശക്തമായി ബോധവൽക്കരണ പ്രവർത്തനങ്ങള്‍ നടന്നുവരുന്നു. ജനങ്ങൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങളില്‍ പങ്കാളികളാകേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button