Latest NewsFootballNewsSports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കാമുകി നല്‍കിയ പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടി ആരാധകര്‍

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കാമുകി ജോര്‍ജിന റോഡ്രിഗസ് നല്‍കിയ പിറന്നാള്‍ സമ്മാനം ക്രിസ്റ്റ്യാനോയെ മാത്രമല്ല, ആരാധകരെ മുഴുവന്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ്. അത് എന്താണെന്നായിരിക്കും അല്ലെ സംശയം , മറ്റൊന്നുമല്ല ഒരു ചെറിയ വാഹനം . ഇന്ത്യയില്‍ 2.19 കോടി രൂപ വിലയുള്ള മെഴ്‌സിഡീസ് എഎംജി ജി63 മോഡല്‍ കറുപ്പ് നിറമുള്ള എസ്‌യുവിയാണ് ജോര്‍ജിന ക്രിസ്റ്റ്യാനോയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്.

https://www.instagram.com/p/B8My4VLIIVp/

പിറന്നാള്‍ വിരുന്നൊരുക്കിയ ഹോട്ടലിനു പുറത്തേയ്ക്കു ക്രിസ്റ്റ്യാനോയെ വിളിച്ചുകൊണ്ടു പോയ ജോര്‍ജിന സര്‍പ്രൈസ് ആയി സമ്മാനം കാഴ്ചവയ്ക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ലാകത്തിലെ ഏറ്റവും വില കൂടിയ കാറുകളുള്ള യുവെന്റസ് താരത്തിന്റെ ശേഖരത്തിലെത്തുന്ന ഇരുപതാമത്തെ വണ്ടിയാണ് മെഴ്‌സിഡീസ് എഎംജി ജി63 എന്നാണ് വിവരം. ബുഗാട്ടി ഷിറോണ്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി9, ഔഡി ആര്‍8, റോള്‍സ് റോയ്‌സ് ഫാന്റം തുടങ്ങിയ കാറുകളാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. ഇന്ത്യയില്‍ 43 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡീസ് ബെന്‍സ് സി220 ആണ് ശേഖരത്തിലെ വില കുറഞ്ഞ കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button