Latest NewsNewsIndia

ബി.ജെ.പി സർക്കാർ കൊറോണ വൈറസിനേക്കാൾ മാരകം- സി.പി.ഐ (എം) നേതാവ്

കോയമ്പത്തൂര്‍•ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കൊറോണ വൈറസിനെക്കാൾ മാരകമാണെന്ന് തമിഴ്‌നാട്‌ സംസ്ഥാന സി.പി.എം സെക്രട്ടറി കെ.ബാലകൃഷ്ണൻ.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കൊറോണ വൈറസിനെക്കാൾ മാരകമാണ്, സർക്കാർ രാജ്യത്തെ ജനങ്ങളെ കൊല്ലുകയാണ്’- കൊറോണ വൈറസ് കാരണം ചൈന വളരെയധികം പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫെബ്രുവരി 12 മുതൽ 18 വരെ കേന്ദ്ര ബജറ്റ്, പൗരത്വ ഭേദഗതി നിയമം, പൗരന്മാരുടെ ദേശീയ രജിസ്റ്റർ എന്നിവയ്ക്കെതിരെ ഇടതുപാർട്ടികൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നടൻ വിജയ് വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെക്കുറിച്ചും ബാലകൃഷ്ണൻ പ്രതികരിച്ചു. ‘ഞങ്ങള്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡുകൾക്ക് എതിരല്ല. എന്നാൽ അത് നടത്തിയ രീതി തെറ്റായിരുന്നു. ഐ-ടി വകുപ്പ് സമൻസ് അയച്ചിരുന്നുവെങ്കിൽ നടൻ വിജയ് ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകുമായിരുന്നു. വിജയ്‌യുടെ സിനിമയില്‍ ബി.ജെ.പിക്കെതിരെ സംഭാഷണമുണ്ടായിരുന്നു. അതിനാൽ, വിജയ്‌യുടെ വീട്ടില്‍ കേന്ദ്രസർക്കാർ ആദായനികുതി റെയ്ഡ് നടത്തുന്നു.’- ബാലകൃഷ്ണൻ പറഞ്ഞു.

നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിൽ ആദായനികുതി വകുപ്പ് പരാജയപ്പെട്ടതിനെ അദ്ദേഹം അപലപിച്ചു.

മന്ത്രി രാജേന്ദ്ര ബാലാജി എ.ഐ.എ.ഡി.എം.കെ ആണോ ആർ.എസ്.എസ് ആണോ എന്ന് വ്യക്തമാക്കണം. അദ്ദേഹം സംസാരിക്കുന്നത് ഹിന്ദു സംഘടനാ അംഗങ്ങളെപ്പോലെയാണ്. അദ്ദേഹത്തിന്റെ വിദ്വേഷ ഭാഷണം സമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സി.പി.എം നേതാവ് പറഞ്ഞു.

തമിഴ്‌നാട്ടിൽ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് ബാലകൃഷ്ണൻ പറഞ്ഞു. നടൻ രജനീകാന്തിനെ ബി.ജെ.പി സ്വാധീനിച്ചിട്ടുണ്ട്. ബി.ജെ.പി ഇപ്പോള്‍ ആ നടനിലൂടെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button