Latest NewsNewsTechnology

പുത്തന്‍ ഫീച്ചറുമായി ഐഫോണ്‍ ; ഇനി വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഐഫോണ്‍

ദില്ലി: ആപ്പിളിന്റെ പുതിയ ഒഎസ് ആയ ഐഒഎസ് 13.4-ലെ ഏറ്റവും വലിയ സവിശേഷത ഉപയോക്താക്കളെ അവരുടെ കാര്‍ അണ്‍ലോക്ക് ചെയ്യാനും ലോക്കു ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും ഓഫാക്കാനും അനുവദിക്കും എന്നതാണ് അതായത് കാര്‍കീ ഫീച്ചറാണ്. പക്ഷെ ഇത് എന്‍എഫ്സിയുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നൊരു പ്രശ്നമുണ്ട്. ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സംവിധാനമുള്ള ഏത് കാറിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും.

നിങ്ങളുടെ ഐ ഫോണ്‍ കാറുമായി പെയര്‍ ചെയ്യുകയും ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ചില്‍ നിങ്ങളുടെ വാലറ്റ് അപ്ലിക്കേഷന്‍ ഉപയോഗിക്കുകയും ചെയ്യേണ്ടിവരും. അതോടെ, നിങ്ങള്‍ക്ക് വാഹനം ലോക്ക്- അണ്‍ലോക്ക് ചെയ്യാനും ഓണാക്കാനും ഓഫാക്കാനുമാകും. നിങ്ങളുടെ ഡിജിറ്റല്‍ കാര്‍ കീ വാലറ്റ് ആപ്ലിക്കേഷന്‍ വഴി ഒരു സുഹൃത്ത് അല്ലെങ്കില്‍ ബന്ധുവുമായി ഈ സൗകര്യം പങ്കിടാനുള്ള ഓപ്ഷനുമുണ്ട്.

കാര്‍ കീ സവിശേഷത സജ്ജീകരിക്കുന്നതിന്, വാഹനത്തില്‍ എന്‍എഫ്സി റീഡറിന് മുകളില്‍ ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ച് സ്ഥാപിക്കുക. രണ്ടും തമ്മില്‍ പെയര്‍ ചെയ്യുന്നതിനു തുടക്കത്തില്‍ കുറച്ച് മിനിറ്റ് എടുത്തേക്കാം. അതിനാല്‍ എന്‍എഫ്സി റീഡറില്‍ നിന്ന് ഐഫോണ്‍ നീക്കംചെയ്യരുത്. പെയറിങ് പരാജയപ്പെട്ടാല്‍, ഒരു പിന്‍ കോഡ് ഉപയോഗിച്ച് വാലറ്റ് അപ്ലിക്കേഷനിലേക്ക് കാര്‍ കീ ചേര്‍ക്കാന്‍ കഴിയും.

ഈ പുതിയ കാര്‍കീ ഫീച്ചര്‍ വളരെ രസകരമായി തോന്നിയേക്കാമെങ്കിലും ഇതിനൊപ്പം വരുന്ന സുരക്ഷാ ഭീഷണികളെ അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഉദാഹരണത്തിന്, ആരെങ്കിലും ഐഫോണ്‍ മോഷ്ടിക്കുകയും കാര്‍ കണ്ടെത്തുകയും വാലറ്റ് അപ്ലിക്കേഷന്‍ സജീവമാക്കുകയും ചെയ്യുന്നുവെങ്കില്‍, കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള സാധ്യതകളുണ്ട്. അതിനാല്‍ കാറിന്റെ സുരക്ഷയില്‍ വളരെയധികം ശ്രദ്ധിക്കണം. ഐഫോണില്‍ കാര്‍മേക്കര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം, അത് കാര്‍കീ ഫംഗ്ഷന്‍ ഉപയോഗിക്കാന്‍ പ്രാപ്തമാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button