UAELatest NewsNewsGulf

യുഎഇ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത് മുങ്ങുന്ന തട്ടിപ്പ് വീരന്‍മാരെ കാത്തിരിക്കുന്നത് മുട്ടന്‍പണി

ദുബായ്: യുഎഇ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത് മുങ്ങുന്ന തട്ടിപ്പ് വീരന്‍മാരെ കാത്തിരിക്കുന്നത് മുട്ടന്‍പണി. വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും യു.എ.ഇ. ബാങ്കുകളില്‍ നിന്ന് ഇന്ത്യക്കാര്‍ തട്ടിയെടുത്തത് കോടികളാണ്

. അഞ്ചുവര്‍ഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് ഇത്തരത്തില്‍ യു.എ.ഇ. ബാങ്കുകള്‍ക്ക് നഷ്ടമായത്. മുങ്ങിയവരില്‍ ഏറെയും മലയാളികളാണ്.ഇതിനെതുടര്‍ന്ന് ഇന്ത്യക്കാരില്‍നിന്ന് പണം ഈടാക്കാന്‍ യു.എ.ഇ.യിലെ പ്രമുഖ ബാങ്കുകള്‍ ഇന്ത്യയില്‍ നിയമനടപടിക്കൊരുങ്ങുന്നു.

യു.എ.ഇയില്‍ സാമ്പത്തിക തട്ടിപ്പ് കേസ് : മലയാളി അറസ്റ്റില്‍

സാമ്പത്തിക ഇടപാടുകളില്‍ യു.എ.ഇ. സിവില്‍ കോടതികളിലെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതിവിധിക്കു തുല്യമാക്കിയ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയാണ് യു.എ.ഇ. ബാങ്കുകളുടെ നീക്കം. ബാങ്കുകള്‍ക്ക് നഷ്ടമായ തുകയില്‍ 70 ശതമാനത്തിലധികവും വന്‍ ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. ക്രെഡിറ്റ് കാര്‍ഡ്, വാഹനവായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലായാണ് ഇരുപത് ശതമാനത്തിലേറെ.

യു.എ.ഇ.യിലെ വലിയ ബാങ്കുകളായ എമിറേറ്റ്സ് എന്‍.ബി.ഡി., അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് ഉള്‍പ്പെടെ ഒമ്പതു ബാങ്കുകളാണ് നിയമനടപടികളുമായി നീങ്ങുന്നത്. ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകള്‍കൂടി ഇവര്‍ക്കൊപ്പം ചേരുമെന്നാണു സൂചന. വന്‍തുക വായ്പയെടുത്ത് ഇന്ത്യയിലേക്കു കടന്ന വലിയ ബിസിനസ് ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button