Latest NewsKeralaNews

ട്രെയിനുകളില്‍ കവര്‍ച്ച പരമ്പര : ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സ്വര്‍ണ-വജ്രാഭരണങ്ങള്‍ നഷ്ടപ്പെട്ടു : കവര്‍ച്ച പുലര്‍ച്ചെ ഒന്നിനും നാലിനും ഇടയില്‍

കോഴിക്കോട് : ട്രെയിനുകളില്‍ കവര്‍ച്ച പരമ്പര , ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സ്വര്‍ണ-വജ്രാഭരണങ്ങള്‍ നഷ്ടപ്പെട്ടു. മലബാര്‍ എക്‌സ്പ്രസിലും ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലുമാണ് യാത്രക്കാര്‍ കവര്‍ച്ചക്കിരയായത്. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും നഷ്ടപ്പെട്ടു.

read also : ട്രെയിന്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം : പതിവായി അര്‍ധരാത്രിയില്‍ ട്രെയിനുകളില്‍ കവര്‍ച്ച

സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ദമ്പതിമാരായ പുല്ലൂര്‍ ഉദയനഗര്‍ നെല്ലിയോടന്‍ വീട്ടില്‍ വൈശാഖ്, ഭാര്യ പ്രവീണ പ്രേംദാസ് എന്നിവരാണ് മലബാര്‍ എക്‌സ്പ്രസില്‍ ശനിയാഴ്ച പുലര്‍ച്ച മോഷണത്തിനിരയായത്. ഇവരുടെ ഒമ്പതര പവന്‍ സ്വര്‍ണാഭരണം, പാസ്പോര്‍ട്ട്, എ.ടി.എം കാര്‍ഡുകള്‍, സിംഗപ്പൂരിലെ ജോലി സംബന്ധിച്ച രേഖകള്‍ എന്നിവ ഉള്‍പ്പെടുന്ന ബാഗ് നഷ്ടപ്പെട്ടു.
വൈശാഖും ഭാര്യയും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയശേഷം അങ്കമാലിയില്‍നിന്ന് രാത്രി ഒരു മണിക്കാണ് മലബാര്‍ എക്സ്പ്രസിലെ എ ഒന്ന് കോച്ചില്‍ കയറിയത്. വൈശാഖിന്റെ സഹോദരന്‍ അനിരുദ്ധനും ഒപ്പമുണ്ടായിരുന്നു. രാവിലെ ആറു മണിയോടെ മാഹിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ അലാറം ശബ്ദം കേട്ട് ഉണര്‍ന്നു. ഈ സമയം സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് കണ്ണൂരിലിറങ്ങി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോടിനും വടകരക്കും ഇടയിലാണ് സംഭവം നടന്നതെന്നതിനാല്‍ കേസ് കോഴിക്കോട് പൊലീസിന് കൈമാറും.

ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് പോയ മൂന്ന് സ്ത്രീകളുള്‍പ്പെടുന്ന നാലംഗസംഘത്തില്‍ െചന്നൈ അയാവരം സ്വദേശി മാരന്റെ ഭാര്യ പൊന്നിമാരനാണ് കൊള്ളയടിക്കപ്പെട്ടത്. ഇവരുടെ 15 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം-വജ്രം ആഭരണങ്ങളും 22,000 രൂപയും നഷ്ടപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച ഒരു മണിക്കും നാലിനുമിടയിലാണ് സംഭവം.

എ.സി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇവരുടെ യാത്ര. തിരുപ്പൂരിനും തിരൂരിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. ബര്‍ത്തിന് മുകളിലെ ആഭരണങ്ങളടങ്ങിയ ബാഗ് തിരൂരിലെത്തിയപ്പോള്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ആഭരണവും പണവും നഷ്ടപ്പെട്ടത് മനസ്സിലായത്. കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്തു. എ ഒന്ന് കമ്ബാര്‍ട്മന്റെുകളില്‍ പുറത്തുനിന്ന് കയറി കവര്‍ച്ച നടത്താന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ കമ്ബാര്‍ട്മന്റെില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button