KeralaLatest NewsNews

മദ്യത്തിന് വില കൂടുമോ? മ​ദ്യ​ത്തി​​ന്റെ നി​കു​തി വ​ര്‍ധി​പ്പി​ക്കാ​ത്ത​തി​ന്​ പി​ന്നി​ലുള്ള കാരണം ചർച്ചയാകുന്നു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന ബജറ്റിൽ മ​ദ്യ​ത്തി​​ന്റെ നി​കു​തി വ​ര്‍ധി​പ്പി​ക്കാ​ത്ത​തി​ന്​ പി​ന്നി​ലുള്ള കാരണം ചർച്ചയാകുന്നു. മദ്യത്തിന്റെ നി​കു​തി വ​ര്‍ധി​പ്പി​ക്കാ​ത്ത​തി​ന്​ കാരണം മ​ദ്യ​വി​ല വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കമായാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

സം​സ്​​ഥാ​ന​ത്ത്​ ഏ​റ്റ​വു​മ​ധി​കം നി​കു​തി ഈ​ടാ​ക്കി​വ​രു​ന്ന​ത്​ ഇ​ന്ത്യ​ന്‍ നി​ര്‍മി​ത വി​ദേ​ശ​മ​ദ്യ​ത്തി​നാ​ണ്. നാ​ളു​ക​ളാ​യി മദ്യത്തിന്റെ വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​ദ്യ​ കമ്പനികൾ ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​രു​ന്നി​ല്ല. മ​ദ്യ​ത്തി​ന്​ നി​കു​തി വ​ര്‍​ധി​പ്പി​ച്ച​ശേ​ഷം വീ​ണ്ടും ബ്രാ​ന്‍​ഡു​ക​ളു​ടെ വി​ല​കൂ​ടി വ​ര്‍​ധി​പ്പി​ച്ചാ​ല്‍ അ​ത്​ വ​ന്‍​വി​ല വ​ര്‍​ധ​ന​ക്ക്​​ കാ​ര​ണ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​​ലാ​ണ്​ ക​രു​ത​ലോ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​മെ​ന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നി​ല​വി​ല്‍ 212 ശ​ത​മാ​ന​മാ​ണ് നി​കു​തി. ഇ​നി​യും നി​കു​തി വ​ര്‍​ധി​പ്പി​ച്ചാ​ല്‍ അ​ത്​ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്നു​ള്ള വി​ല​യി​രു​ത്ത​ലു​മു​ണ്ട്​.

മാ​ര്‍​ച്ചി​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന മ​ദ്യ​ന​യ​ത്തി​ല്‍ പ​ല കാ​ത​ലാ​യ മാ​റ്റ​ങ്ങ​ളു​മു​ണ്ടാ​കു​മെ​ന്ന്​ സൂ​ച​ന ന​ല്‍​കു​ന്ന​താ​ണ്​ ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ളും. മ​ദ്യ​വി​പ​ണ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്​ ത​ന്നെ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ ന​യ​മെ​ന്ന്​ സൂ​ച​ന ന​ല്‍​കു​ന്ന​താ​ണ്​ ബജറ്റ്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം, വൈ​ന്‍ എ​ന്നി​വ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​ന​മെ​ന്ന​നി​ല​യി​ല്‍ പ​ദ്ധ​തി​ക്ക് പ്ര​ത്യേ​ക തു​ക​യാ​ണ്​ ബ​ജ​റ്റി​ല്‍ നീ​ക്കി ​​വെ​ച്ചി​ട്ടു​ള്ള​ത്.

ALSO READ: കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് നാട്ടുകാർ; കാരണം ഇങ്ങനെ

വാ​ഴ​ക്കു​ള​ത്തെ പൈ​നാ​പ്പി​ള്‍ സം​സ്‌​ക​ര​ണ​കേ​ന്ദ്ര​ത്തി​ന് മൂ​ന്നു​കോ​ടി​യും വാ​ഴ​ക്കു​ള​ത്തും തൃ​ശൂ​രി​ലെ അ​ഗ്രോ​പാ​ര്‍ക്കി​ലും പ​ഴ​ങ്ങ​ളി​ല്‍നി​ന്ന്​ വൈ​നു​ണ്ടാ​ക്കാ​ന്‍ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. ച​ക്ക, ക​ശു​മാ​ങ്ങ, വാ​ഴ​പ്പ​ഴം മു​ത​ലാ​യ പ​ഴ​ങ്ങ​ളി​ല്‍നി​ന്നും മ​റ്റു കാ​ര്‍ഷി​ക ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍നി​ന്നും വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വും വൈ​നും ഉ​ണ്ടാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ നേ​ര​ത്തേ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button