KeralaLatest NewsNews

വൈദികൻ തുറയിൽ എല്ലാം തീരുമാനിക്കുന്ന ജന്മിയോ? അടിമലത്തുറയിലെ ലത്തീൻ സഭയുടെ ഭൂമി കച്ചവടം ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് ഊരുവിലക്ക്

തിരുവനന്തപുരം: അടിമലത്തുറയിലെ ലത്തീൻ സഭയുടെ ഭൂമി കച്ചവടം ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് ഊരുവിലക്ക്. വൈദികനും പള്ളിക്കമ്മിറ്റിയുമാണ് ഒരു വിലക്കിയത്. വൈദികൻ മെൽബിൻ സൂസയോട് കയർത്തതിന് കുടുംബം ഒരു ലക്ഷം പിഴ നൽകണമെന്നാണ് കമ്മിറ്റിയുടെ ശാസന.

ഉഷാറാണിയെയും, കുടുംബത്തെയുമാണ് വൈദികൻ ഊരു വിലക്കിയത്. ഇവർ ഇപ്പോൾ നഗരത്തിലെ ലോഡ്ജിലാണ് താമസം. ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടിസ്വപ്നമാണ്. ചെറിയമ്മയും ഇടവകാംഗവുമായ മേഴ്സിയുടെ അർബുദ രോഗ ചികിത്സക്ക് സഹായം ചോദിച്ചതോടെ എല്ലാം അതിരുവിട്ടു. ഈ കുടുംബം വിഴിഞ്ഞം സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നൽകി.

രണ്ടും ഇഴഞ്ഞ് നീങ്ങുകയാണ്. തുറയിൽ എല്ലാം തീരുമാനിക്കുന്നത് വൈദികനെന്ന് ഉഷാറാണി പറഞ്ഞു. ഉഷാറാണി തന്നെ ആക്രമിച്ചുവെന്നാണ് വൈദികൻ പറയുന്നത്. തിരിച്ചും പൊലീസിൽ പരാതി നൽകി. രോഗം, തുറയിലെ വിലക്ക്, കുഞ്ഞുങ്ങളുടെ ദുരിതം, ഒപ്പം പൊലീസ് കേസ് എല്ലാംകൊണ്ടും നട്ടംതിരിഞ്ഞിരിക്കുകയാണ് ഉഷാറാണിയും കുടുംബവും.

ALSO READ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്‌കൂൾ ഡയറക്ടർ പിടിയിൽ; സമാനമായ കേസിൽ ഇയാൾ മുമ്പും പിടിയിലായിട്ടുണ്ടെന്ന് പൊലീസ്

അതേസമയം, അടിമലത്തുറയിലെ ഊരുവിലക്കില്‍ ഇടപെടുമെന്ന് വനിതാകമ്മീഷന്‍ വ്യക്തമാക്കി.. കുടുംബത്തിന് സംരക്ഷണമൊരുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button