Latest NewsNewsIndia

കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം: രോഷാകുലരായ ജനക്കൂട്ടം വനം വകുപ്പ് ഓഫീസ് തീവച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. സത്പുര കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള മാട്കുലി മേഖലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വനാതിര്‍ത്തിയിലുള്ള കൃഷിഭൂമിയിലേക്ക് പോയ യുവതിയെ കടുവ ആക്രമിക്കുകയായിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ കടുവ അക്രമണം പതിവായതോടെ രോഷാകുലരായ ജനക്കൂട്ടം വനം വകുപ്പിന്റെ ഓഫിസ് ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ നാല് ദിവസത്തിനിടെയില്‍ മധ്യപ്രദേശിലുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഫെബ്രുവരി 3 ന് കടുവയുടെ ആക്രമണത്തില്‍ മറ്റൊരു യുവതിയും കൊല്ലപ്പെട്ടിരുന്നു. മൂന്നാമതും കടുവയുടെ അക്രമണം ഉണ്ടായ സാഹചര്യത്തില്‍ ജനക്കൂട്ടം വനം വകുപ്പിന്റെ ഓഫിസ് ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. മെഹന്ദിഖേഡാ ഗ്രാമത്തിലെ സാവരിയാ ബായിയാണ് കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് 4 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിച്ചു.

ബാന്ധവ്ഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നും സത്പുര കടുവാ സങ്കേതത്തിലേക്ക് അടുത്തിടെ കൊണ്ടുവന്ന കടുവയാണ് ആക്രമണത്തിനു പിന്നിലെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. കടുവയെ തിരിച്ചു കൊണ്ടുപോകണമെന്ന ആവശ്യവുമായിട്ടാണ് ഗ്രാമവാസികള്‍ വനംവകുപ്പിന്റെ ഓഫിസ് ആക്രമിച്ചത്. എന്നാല്‍ കടുവാ സങ്കേതത്തിലെ കടുവകളെ നിരീക്ഷിക്കുന്നുണ്ടെന്നും ഇതില്‍ ഏത് കടുവയാണ് യുവതിയെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നുമാണ് വനംവകുപ്പ് അധികൃതരുടെ നിലപാട്. കടുവയെ നിരീക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിയതായി സത്പുര കടുവാ സങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടറായ എസ് കെ സിങ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button