KeralaLatest NewsNews

‘വാലന്‍റൈൻസ് ഡേ അല്ല, പുൽവാമ ദിനം’ ഫെബ്രുവരി 14 ന് കമിതാക്കളുടെ തോന്നിവാസം അനുവദിക്കില്ലെന്ന് ബജ്രംഗ്ദൾ

ഹൈദരാബാദ്: ഫെബ്രുവരി 14ന് രാജ്യത്തെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി തെലങ്കാന ബജ്റംഗ്ദള്‍ കണ്‍വീനറാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശ കമ്ബനികളുടെ ലാഭത്തിനായി ഇന്ത്യന്‍ സംസ്ക്കാരത്തെ തകര്‍ക്കുന്ന ഒന്നും അനുവദിക്കില്ല. പാര്‍ക്കിലും പബിലും കറങ്ങുന്ന കമിതാക്കളെ തടയുമെന്നും കൺവീനർ സുഭാഷ് ചന്ദര്‍ പറയുന്നു.

കമിതാക്കള്‍ തോന്ന്യാസം കാണിക്കരുത്, ഫെബ്രുവരി 14 പുല്‍വാമ ദിനമായി ആചരിക്കണം. അന്ന് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള ദിനമായി വേണം കണക്കാക്കാന്‍. പ്രണയത്തിന്റെ പേരും പറഞ്ഞ് പാര്‍ക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

കഴിഞ്ഞ വർഷങ്ങളിലും വാലന്‍റൈൻസ് ഡേ ആഘോഷങ്ങൾക്കെതിരെ വിവിധ തീവ്ര ഹിന്ദു സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇത്തവണയും കമിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പാണ് ബജ്റംഗ്ദൾ സംഘടന നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button