Latest NewsCinemaNewsEntertainmentKollywood

കാരവാന് മുകളിൽ കയറി വിജയ് എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ തരംഗം, ചിത്രം കാണാം

ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലിന് ശേഷം ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയ വിജയിയെ കാത്ത് ആയിരക്കണക്കിന് ആരാധകരാണ് കാത്തിരുന്നത്. തന്‍റെ ആരാധകരെ നിരാശരാക്കാതെ കാരവാന് മുകളിൽ കയറി വിജയ് ഒരു സെൽഫിയുമെടുത്തിരുന്നു. ഇതിന്‍റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു. ഇപ്പോൾ അന്ന് വിജയ് എടുത്ത സെൽഫിയാണ് തരംഗം. സണ്ണി വെയ്ൻ, അജു വർഗീസ് അടക്കമുള്ള താരങ്ങൾ വിജയിയുടെ സെൽഫി ഷെയർ ചെയ്തിട്ടുണ്ട്.

ആദായ നികുതി വകുപ്പ് വിജയിയെ വിടാൻ ഒരുക്കമില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. താരത്തെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ബിജെപി പ്രവ‍ർത്തകർ താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്‍റെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രതിഷേധവുമായി എത്തിയത് വിവാദമായിരുന്നു. ഇതോടെയാണ് ആയിരക്കണക്കിന് വിജയ് ഫാൻസ് ലൊക്കേഷനിലേയ്ക്ക് ഇരച്ചെത്തി നടന് പിന്തുണ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button