Latest NewsNewsIndia

ആരാധനാലയങ്ങള്‍ മോടിപിടിപ്പിക്കാന്‍ സര്‍ക്കാരിനോട് 10 കോടി രൂപ ആവശ്യപ്പെട്ട് അക്ബറുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: ആരാധനാലയങ്ങള്‍ നന്നാക്കാന്‍ സര്‍ക്കാരിനോട് 10 കോടി രൂപ ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീന്‍ ഒവൈസി. ഹൈദരാബാദ് നഗരത്തിലെ പള്ളികളും അമ്പലങ്ങളും മോടികൂട്ടാന്‍ തെലുങ്കാന സര്‍ക്കാരിനോടാണ് ഒവൈസി പണമനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് അപേക്ഷ സമര്‍പ്പിച്ചുവെന്ന് ഒവൈസി വ്യക്തമാക്കി. അക്ബറുദ്ദീന്‍ ഒവൈസിയുടെ അപേക്ഷ കണക്കിലെടുത്ത് രണ്ട് ആരാധനാലയങ്ങളുടെയും വിഷയത്തില്‍ അനുകൂലമായ നടപടി എടുക്കാന്‍ ചീഫ് സെക്രട്ടറി സോമേഷ് കുമാറിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഓള്‍ഡ് സിറ്റിയിലെ അഫ്‌സല്‍ഗുഞ്ച് പള്ളിയും സിംഹ വാഹിനി മഹാകാളി ക്ഷേത്രവും നവീകരിക്കാനാണ് ഒവൈസി ആവശ്യപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള സിംഹ വാഹിനി ക്ഷേത്രത്തിന്റെ സ്ഥലപരിമിതി മൂലം ഭക്തര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് അക്ബറുദ്ദീന്‍ ഒവൈസി വ്യക്തമാക്കി. ഇത്തരത്തില്‍ ഇടുങ്ങിയ സ്ഥലം ഭക്തര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അഫ്‌സല്‍ഗുഞ്ച് മോസ്‌കിന്റെ കാര്യവും ഇങ്ങനെ തന്നെ. മോസ്‌കിലെ മോശം അവസ്ഥ മൂലം പ്രാര്‍ത്ഥനയ്ക്ക് തടസ്സം നേരിടുന്നുണ്ടെന്ന് ഒവൈസി പറയുന്നു. ഒവൈസി സമര്‍പ്പിച്ച നിവേദനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മോസ്‌കിന്റെ നവീകരണത്തിനായി മൂന്ന് കോടിയാണ് ഒവൈസി ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button