Latest NewsKeralaIndia

വോള്‍വോ ബസില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി

അന്തര്‍ സംസ്‌ഥാന ബസുകള്‍ യാത്രക്കാരെ കയറ്റുന്ന സ്‌ഥലത്തുനിന്നാണ്‌ ഇയാള്‍ പിടിയിലായത്‌.

കോട്ടയം: വോള്‍വോ ബസില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവ് പോലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത് . സേലം സുരമംഗലം ഒന്നാം സ്‌ട്രീറ്റില്‍ മാണികവസാഗര്‍ എസ്‌.ഡി കോപ്ലക്‌സില്‍ ശങ്കര്‍ ഗണേഷി(44)നെയാണ്‌ എക്‌സൈസിന്റെ സംയുക്‌ത പരിശോധനാ സംഘം പിടികൂടിയത്‌. ഇന്നലെ രാവിലെ ആറരയോടെ എം.സി റോഡില്‍ കോടിമത പാലത്തിനു സമീപം, അന്തര്‍ സംസ്‌ഥാന ബസുകള്‍ യാത്രക്കാരെ കയറ്റുന്ന സ്‌ഥലത്തുനിന്നാണ്‌ ഇയാള്‍ പിടിയിലായത്‌.

ഇയാള്‍ എക്‌സൈസ്‌ നിരീക്ഷണത്തിലായിരുന്നു. രാവിലെ ബസ്‌ സ്‌റ്റാന്‍ഡില്‍ വന്നിറങ്ങിയപ്പോള്‍ പിടികൂടുകയായിരുന്നു.കോട്ടയത്ത്‌ എത്തുമ്ബോള്‍ സില്‍വര്‍ നിറത്തിനുള്ള ഇന്നോവ എത്തുമെന്നും ആ വാഹനത്തില്‍ കയറണമെന്നുമുള്ള നിര്‍ദേശമാണു തനിക്കു ലഭിച്ചിരുന്നതെന്നു പ്രതി എക്‌സൈസിനോടു പറഞ്ഞു. കുറഞ്ഞത്‌ അഞ്ചു ലക്ഷം രൂപ വിലമതിക്കുന്നതാണു കഞ്ചാവു ശേഖരമെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

പരേതരായ റേഷന്‍ കാര്‍ഡുടമകളുടെ പേരില്‍ റേഷന്‍ തട്ടിപ്പ് ; കടകള്‍ക്കു നോട്ടിസ് നല്‍കി ; 2 രണ്ടു കാര്‍ഡുകളിലൂടെ മാത്രം തട്ടിയത് 2000 കിലോ അരി ; തട്ടിപ്പ് ഇങ്ങനെ

അഞ്ച് പൊതികളിലായി പാക്ക് ചെയ്ത് വലിയ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോട്ടയത്തെത്തിച്ച കഞ്ചാവ് മറ്റൊരു സംഘത്തിന് കൈമാറാനായിരുന്നു പദ്ധതി. ശങ്കര്‍ ഗണേശിന്റെ പിന്നില്‍ വലിയ ഒരു സംഘം തന്നെ ഉണ്ടെന്നാണ് എക്സൈസ് പറയുന്നത്. ഈ സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ് അധികൃതര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button