Latest NewsNewsInternational

3711 പേരുമായി യാത്ര തിരിച്ച ആഡംബര കപ്പലിലെ 66 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; കപ്പലില്‍ ഇന്ത്യന്‍ ജീവനക്കാരും

ടോക്കിയോ: 3711 യാത്രക്കാരുമായി യാത്ര തിരിച്ച് ജപ്പാനിലെ യോകോഹോമ തീരത്തു പിടിച്ചിട്ട ആഡംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ 66 യാത്രക്കാര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.ഇതില്‍ അഞ്ച് പേര്‍ ക്രൂ അംഗങ്ങളാണ്. ഇതോടെ കപ്പലിലെ 136 യാത്രികര്‍ക്കാണ് വൈറസ് പിടിപ്പെട്ടിരിക്കുന്നത്. ഇന്നലെ 70 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ കപ്പലില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് ഹോങ്കോങ്ങില്‍ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കപ്പല്‍ യോകോഹോമ തീരത്തു തടഞ്ഞത്.

കപ്പലിലുള്ളവരില്‍ കൊറോണ വൈറസ് ബാധിച്ച 5 ജീവനക്കാര്‍ക്കും ഒരു യാത്രികനും ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ നാലുപേര്‍ ഫിലിപ്പീന്‍സ് സ്വദേശികളാണ് ഒരാള്‍ യുഎസ് പൗരനും മറ്റൊരാള്‍ യുക്രെയ്ന്‍ പൗരനുമാണ്. അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ച നിലയ്ക്ക് കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാന്‍ ആരോഗ്യ മന്ത്രി കട്‌സുനോബു കാട്ടോ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button