Latest NewsBikes & ScootersNewsAutomobile

കിടിലൻ ലുക്കിൽ വൻ മാറ്റങ്ങളുമായി, നിരത്ത് കീഴടക്കാൻ ഹോണ്ടയുടെ പുതിയ ഡിയോ എത്തുന്നു

കിടിലൻ ലുക്കിൽ വൻ മാറ്റങ്ങളുമായി, നിരത്ത് കീഴടക്കാൻ ഹോണ്ടയുടെ പുതിയ ഡിയോ ബിഎസ്-VI എത്തുന്നു. ഹോണ്ട ഗ്രാസിയയ്ക്ക് സമാനമായ രൂപകൽപ്പനയാണ് പുതിയ ഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ബാഹ്യ ഫ്യുവൽ-ഫില്ലർ ക്യാപ്പ്, ഫ്രണ്ട് ആപ്രോണിലെ ക്യൂബി ഹോളിന്റെ രൂപത്തിൽ വരുന്ന അധിക സംഭരണ സ്ഥലം, 22 mm നീളമുള്ള വീൽബേസ്, ആക്ടിവ 6G യിൽ നിന്നും കടമെടുത്ത ടെലിസ്‌കോപ്പിക് ഫോർക്ക്, 12 ഇഞ്ച് ഫ്രണ്ട് വീലുകൾ, മൂന്ന് ഘട്ടമായി പ്രീലോഡ് ക്രമീകരിക്കാവുന്ന പിൻ മോണോഷോക്ക് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

DIO BS 6 2

109.51 സിസി ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ ബി‌എസ്-VI എൻജിൻ 8000 ആർപിഎമിൽ 7.76ബിച്ച്പി കരുത്തും 4750ആർപിഎമിൽ 9ടോർക്കും ഉൽപാദിപ്പിച്ച് സ്കൂട്ടറിനെ നിരത്തിൽ കരുത്തനാക്കുന്നു. സ്റ്റാർട്ടർ മോട്ടോറിനുപകരം എസി ജനറേറ്റർ ഉപയോഗിക്കുന്ന ഹോണ്ടയുടെ എസിജി സ്റ്റാർട്ടർ നിശബ്‌ദമായ സ്റ്റാർട്ടിങിന് സ്കൂട്ടറിനെ സഹായിക്കും.

Also read : വിദേശ നഗരത്തിൽ സര്‍വ്വീസ് ആരംഭിച്ച് ഇന്ത്യന്‍ ക്യാബ് കമ്പനി ഒല : ഊബറിന് കടുത്ത വെല്ലുവിളി

സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വകഭേദങ്ങളിലാണ് സ്കൂട്ടർ ലഭ്യമാവുക. സ്റ്റാൻഡേർഡ് മോഡലിന് 59,990 രൂപയും ഡീലക്സിന് 63,340 രൂപയുമാണ് എക്സ്ഷോറൂം വില. ബിഎസ്-IV പതിപ്പിനെ അപേക്ഷിച്ച് യഥാക്രമം 5,749 രൂപയും 7,099 രൂപയുമായി വില കൂടിയിട്ടുണ്ട്. സ്റ്റാൻഡേർഡ് വകഭേദത്തിന് ഗ്രേ, ബ്ലൂ, സ്പോർട്സ് റെഡ്, ഓറഞ്ച് എന്നീ കളർ ഓപ്ഷനുകളും ഡീലക്സ് വകഭേദത്തിന് സാങ്‌രിയ റെഡ്, യെല്ലോ, ആക്സിസ് ഗ്രേ എന്നിവയും നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ ബിഎസ്-VI ഡിയോയിൽ ഒരു പ്രത്യേക ആറ് വർഷത്തെ വാറന്റിയും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button