Latest NewsNewsInternational

കൊറോണ വൈറസിന് മരുന്നു കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജാക്കി ചാൻ

കൊറോണയെ തുരത്തുന്നവർക്ക് പ്രതിഫലം നൽകുമെന്ന് ആക്ഷൻ കിങ് ജാക്കി ചാൻ. കൊറോണ വൈറസ് ഇല്ലാതാക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍)വാഗ്ദാനം നല്‍കുകയിരിക്കുകയാണ് ജാക്കി ചാന്‍.

കൊറോണ വൈറസിനെ നാട്ടില്‍ നിന്നോടിക്കാനുള്‌ള മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നു കരുതി തന്നെയാണ് താനിരിക്കുന്നതെന്നും അങ്ങനെ  ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കി അവര്‍ക്ക് നന്ദി പറയുമെന്നും ജാക്കി ചാന്‍ പറഞ്ഞു.  ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെ അദ്ദേഹം പ്രഖ്യാപിച്ചതാണിത്. ചൈനയിലേക്ക് ദുരിതാശ്വാസമായി ഇതിനോടകം വലിയൊരു തുക അദ്ദേഹം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button