Latest NewsIndia

രാജസ്ഥാനിൽ പതിനാലുകാരിയോടൊപ്പം ടിക് ടോക് വീഡിയോ ചെയ്ത ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തി ക്രൂര മർദ്ദനം

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മർദ്ദിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജയ്പൂര്‍: പതിനാലുകാരിയോടൊപ്പം ടിക് ടോക് വീഡിയോ ചിത്രീകരിച്ചതിന് ആണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം. രാജസ്ഥാനിലെ ജയ്‌പൂരിൽ ആണ് സംഭവം. ഇരുവരും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം. ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തിച്ചായിരുന്നു മര്‍ദ്ദനം. വീഡിയോ കണ്ടതിന് ശേഷം സഹോദരന്‍ ആദ്യം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു.

തുടര്‍ന്ന് ആണ്‍കുട്ടിയോട് പ്രതികാരം ചെയ്യാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെ പിതാവ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു രണ്ട് കുടുംബത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.ആണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

മൂന്നു സംസ്ഥാനങ്ങളിലെ ആര്‍എസ്‌എസ് നേതാക്കള്‍ക്കും കാര്യാലയങ്ങള്‍ക്കും ഭീകരവാദ ഭീഷണി: ഇന്റലിജൻസ് റിപ്പോർട്ട്

നഗ്നനാക്കി നടത്തി വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നതാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബവും പരാതി നല്‍കി.ഇരുവരും കമിതാക്കള്‍ ആണെന്ന് വീഡിയോ വ്യക്തമാക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മർദ്ദിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close