KeralaLatest NewsNews

പിഎസ്‌സിയില്‍ വീണ്ടും ക്രമക്കേട് : ഒന്നാം റാങ്കുകാരിയെ തരംതാഴ്ത്തി പകരം മറ്റൊരു കുട്ടിയെ കയറ്റി

തിരുവനന്തപുരം: പിഎസ്സിയില്‍ വീണ്ടും ക്രമക്കേട് . ഒന്നാം റാങ്കുകാരിയെ തരംതാഴ്ത്തി പകരം മറ്റൊരു കുട്ടിയെ കയറ്റി . ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് പിഎസ്‌സി വീണ്ടും അനധികൃത നിയമനം നടത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എന്‍.സി.എ-എസ്.സി) തസ്തികയില്‍ ഒന്നാം റാങ്കിലെത്തിയ ഉദ്യോഗാര്‍ഥിയെ പുറത്താക്കി അപ്ലൈഡ് സൈക്കോളജി ബിരുദധാരിയെ ഒന്നാം റാങ്കിലേക്ക് തിരുകി കയറ്റിയെന്നാണ് ആക്ഷേപം.

Read Also : പിഎസ്‌സി പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യാൻ നിർദേശം

ഇതുസംബന്ധിച്ച് ഒരുവിഭാഗം ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും പരാതി നല്‍കി. 2017 ആഗസ്റ്റ് 20നാണ് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2018 ജൂലൈ 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒരു ഒഴിവ് മാത്രം റിപ്പോര്‍ട്ട് ചെയ്ത തസ്തികയില്‍ എറണാകുളം സ്വദേശി കെ. സേതുലക്ഷ്മിക്കായിരുന്നു ഒന്നാം റാങ്ക്. ഒരു വര്‍ഷം കഴിഞ്ഞിട്ടും നിയമനശിപാര്‍ശ ലഭിക്കാത്തതിനെ തുടര്‍ന്ന് പി.എസ്.സിയുമായി ബന്ധപ്പെട്ടപ്പോഴാണ് മറ്റൊരു ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കിയതായി അറിയുന്നത്.

റാങ്ക് ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലോ ഒഴിവാക്കലോ നടത്തണമെങ്കില്‍ ഒഴിവാക്കപ്പെടുന്ന റാങ്കുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. ഇത്തരം നടപടി പാലിക്കാതെയാണ് വീണ്ടും പ്രത്യേകം അഭിമുഖം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പി.എസ്.സി കണ്ടെത്തിയെങ്കിലും ഇടതുപക്ഷ അനുഭാവികളായ ഉന്നതര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button