Latest NewsUAENewsGulf

ഗൾഫ് രാജ്യങ്ങളിൽ മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്

ദുബായ് : യുഎഇയിലും ഒമാനിലും മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. നാളെ യുഎഇയുടെ വിവിധ മേഖലകളിൽ മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചത്. റുവൈസ്, ഗൻതൂത്, ഫുജൈറ എന്നിവിടങ്ങളിൽ ഉച്ചയോടെ മഴ പെയ്‌തേക്കുമെന്നും രാവിലെ മുതൽ മൂടിക്കെട്ടിയ കാലാവസ്ഥ ആയിരിക്കുമെന്നും സൂചനയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. ഇന്നലെ രാവിലെ മുതൽ പരക്കെ പൊടിക്കാറ്റ് വീശിയത് പലയിടങ്ങളിലും ദൂരക്കാഴ്ച കുറയുന്നതിനും ഗതാഗതം തടസപ്പെടുന്നതിനും കാരണമായി.

Also read : ഗൾഫ് രാജ്യത്ത് അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ

ഒമാനിൽ ഇന്നു മുതൽ മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദം അറിയിച്ചിരിക്കുന്നത്. മുസണ്ടം ഗവർണറേറ്റിൽ മഴ ശക്തമായി പെയ്‌തേക്കാം കടൽ പ്രക്ഷുബ്ധമായതിനാൽ 2.5 മീറ്റർ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്നും . വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് ഉണ്ടാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button