Latest NewsNewsIndia

സരസ്വതി നദി ഭൂമിക്കടിയിലൂടെ ഒഴുകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി

ജയ്സാൽമർ•രാജസ്ഥാനില്‍ ഭൂമിക്കടിയിലൂടെ സരസ്വതി നദി ഒഴുകുന്നുണ്ടെന്നും അതിന്റെ അസ്തിത്വം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ജല ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്.

സരസ്വതി നദി ഭൂമിക്കടിയിലൂടെ ഒഴുകുന്നുണ്ടെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ഹിമാലയ ഹിമാനിയെ കടലുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നിരവധി അരുവികൾ ഭൂമിക്കടിയിൽ ഒഴുകുന്നു,-ഷെഖാവത്ത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ നമാമി ഗംഗേയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, മിഷൻ മോഡിൽ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞു. ഹരിദ്വാറിലെ ഗംഗോത്രി വെള്ളം ഉപഭോഗത്തിന് ഉപയോഗിക്കാമെന്ന് കഴിഞ്ഞ കുംഭമേളയിൽ ആളുകൾക്ക് തോന്നിയതായും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിലേക്കുള്ള വെള്ളം നിർത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. സിന്ധു ജല ഉടമ്പടിയിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ചിട്ടുണ്ട്. ഭീകരതയും വെള്ളവും ഒരുമിച്ച് ഒഴുകുന്നത് ഇപ്പോൾ സാധ്യമല്ലെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് തടയാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂഗർത്തിലൂടെ ഒഴുകുന്ന സരസ്വതി നദിയുടെ അസ്തിത്വം നിരവധി സാങ്കേതിക പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കർഷകരെ വഞ്ചിച്ചുവെന്നും വായ്പ എഴുതിത്തള്ളുന്നില്ലെന്നും മന്ത്രി പറഞ്ഞു.

തൊഴിലില്ലായ്മ അലവൻസ് വാഗ്ദാനം പാലിക്കാത്തതിനാൽ യുവാക്കള്‍ വഞ്ചിക്കപ്പെട്ടു. വൈദ്യുതി നിരക്കും സംസ്ഥാനം ഉയർത്തി. ജനങ്ങൾക്ക് ഈ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, – അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് രാജ്യത്ത് അപ്രസക്തമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button