Life Style

ഉപ്പ് അമിതമായി കഴിച്ചാല്‍

 

ഉപ്പ് അമിതമായി കഴിച്ചാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബേക്കറി വിഭവങ്ങള്‍, അച്ചാറുകള്‍, വറുത്ത വിഭവങ്ങള്‍ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത്.

പ്രോസസ് ഫുഡ്സില്‍(സംസ്‌കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയില്‍ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. ദിവസവും എത്ര അളവ് വരെ ഉപ്പ് കഴിക്കാം അതേ കുറിച്ച് പലര്‍ക്കും അറിയില്ല. ലാന്‍സെറ്റ് എന്ന ആരോഗ്യ ജേണലില്‍ വന്ന പഠനത്തില്‍ പറയുന്നത് സോഡിയം ഒരു ഗ്രാമില്‍ കൂടിയാല്‍ രക്ത സമ്മര്‍ദ്ദം 2.86mmHg ആയി ഉയരുമെന്നാണ് പറയുന്നത്.

അഞ്ച് ഗ്രാമില്‍ സോഡിയം ദിവസവും കഴിക്കുന്നവരിലാണ് അത്തരത്തില്‍ രക്ത സമ്മര്‍ദ്ദം ഉയരുന്നത്. 5 ഗ്രാം സോഡിയം എന്ന് പറയുന്നത് 12.5 ഗ്രാം ഉപ്പാണ്. അത്രയും ദിവസവും കഴിക്കാന്‍ പാടില്ല എന്നാണ് ലോക ആരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്.

ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2-3 വയസാകുമ്പോള്‍ രണ്ടു ഗ്രാം ഉപ്പ്. 6-7 വയസാകുമ്പോള്‍ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതല്‍ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയര്‍ക്കുന്നവര്‍ക്കുപോലും ദിവസവും ആറു ഗ്രാമില്‍ താഴെ ഉപ്പു മതി. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ വിശപ്പ് കൂടാം. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രായമായവരില്‍ സോഡിയം കുറവ് വരുന്നത് കിഡ്‌നി രോഗലക്ഷണമാകാം. അതിന് അമിതമായി ഉപ്പ് നല്‍കാന്‍ പാടില്ല.

ബിപി കുറഞ്ഞുവെന്ന് പറഞ്ഞു രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഉപ്പ് അധികം കഴിക്കരുത്.

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപ്പ് അമിതമായി കഴിക്കരുത്.

പുറത്ത് പോയിട്ട് വീട്ടിലെത്തി കഴിഞ്ഞാല്‍ ഉടനെ ഉപ്പിട്ട വെള്ളം കുടിക്കരുത്.

വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കുക.

. നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേര്‍ക്കാതെ കുടിക്കുക.

. ഉപ്പ് വളരെ കുറച്ച് കഴിച്ച് ശീലിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button