Latest NewsNewsMobile PhoneTechnology

2020ൽ ആദ്യ ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമി റെഡ്മി

2020ലെ ആദ്യ ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമിയുടെ ഉപ ബ്രാൻഡായ റെഡ്മി. റെഡ്മി 8 എയുടെ പിന്‍ഗാമിയായി എത്തുന്ന റെഡ്മി 9എ ഫെബ്രുവരി 11ന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. റെഡ്മി 9 എയുടെ ഒരു ടീസര്‍ വീഡിയോ പുറത്തിറക്കിയിരുന്നു.

Also read : വിക്കറ്റ് നഷ്ടപ്പെട്ട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന കോഹ്ലിയുടെ പുറംകാണാന്‍ നല്ല രസം തോന്നാറുണ്ട്; ടിം സൗത്തി

റെഡ്മി 8 എയ്ക്ക് സമാനമായ രൂപകൽപ്പനയാണ് ഈ ഫോണിനും നൽകിയിരിക്കുന്നത്. ഇരട്ട ക്യാമറ നൽകിയിട്ടുണ്ട്.പ്രധാന ക്യാമറയ്ക്കൊപ്പം ഡെപ്ത് അല്ലെങ്കിൽ വൈഡ് ലെൻസോ നൽകിയേക്കും. റെഡ്മി 8 എയില്‍ നിന്ന് 5000 എംഎഎച്ച് ബാറ്ററിയും യുഎസ്ബിസി പോര്‍ട്ടും ഫോണിന് ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ കൂടുതൽ സവിശേഷതകളെയും വിലയെയും കുറിച്ച് റെഡ്മി വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button