Latest NewsNewsIndia

മൃതദേഹം സംസ്‌കരിക്കണമെങ്കിൽ പരേതന്റെ ആധാർ കാർഡ് വേണം; ശ്മശാനം നടത്തിപ്പുകാർക്ക് താക്കീത്

ബെംഗളൂരു: മൃതദേഹം സംസ്കരിക്കുന്നതിനായി ശ്മശാനങ്ങളിലെത്തുന്നവരോട് രേഖയായി പരേതന്‍റെ ആധാർ കാർഡ് ആവശ്യപ്പെടുന്ന ശ്മശാനം നടത്തിപ്പുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ താക്കീത്. രേഖയായി ആധാർ കാർഡ് ആവശ്യപ്പെടുന്ന ശ്മശാനം ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ ഇറക്കിയ സർക്കുലറിൽ പറയുന്നു. മൃതദേഹം സംസ്കരിക്കണമെങ്കിൽ ആധാർകാർഡ് നിർബന്ധമാക്കണമെന്ന നിർദ്ദേശം ശ്മശാനം അധികൃതർക്ക് നൽകിയിട്ടില്ലെന്നും മരണം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റും പരേതന്റെ ഫോട്ടോയും നൽകിയാൽ മതിയെന്നുമാണ് സർക്കുലറിൽ പറയുന്നത്. ഇവയില്ലെങ്കിൽ പരേതന്റെ അടുത്തബന്ധു ശ്മശാനം അധികൃതർക്ക് കത്തു നൽകിയാൽ മതിയെന്നും നിർദേശമുണ്ട്. ആധാർ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹം സംസ്ക്കരിക്കുന്നതുബന്ധപ്പെട്ട് വിഷമതകൾ നേരിട്ടതായി ബന്ധുക്കൾ മാധ്യമങ്ങളെ അറിയിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button