Latest NewsNewsIndia

നമുക്ക് ഇന്ന് വയറു നിറച്ച്‌ ബിരിയാണി കഴിച്ചാലോ? ബിജെപിയ്‌ക്കെതിരേ പരിഹാസവുമായി അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വിജയം നേടിയതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്. ഇന്ന് നമുക്ക് വയറു നിറച്ച്‌ ബിരിയാണി കഴിച്ചാലോ? എന്നാണ് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്‌തത്‌. സിനിമാ സംവിധായകരായ അനുഭവ് സിന്‍ഹയെയും മെഹ്ത ഹന്‍സലിനെയും ട്വീറ്റിൽ ടാഗ് ചെയ്‌തിട്ടുണ്ട്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടു മാസത്തോളമായി ഷാഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബിരിയാണി വിതരണം ചെയ്യുകയാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അനുരാഗ് കശ്യപിന്റെ ട്വീറ്റ്.

Read also: പരസ്യത്തില്‍ കാണുന്ന 0.01കീടാണു ആണ് സി.പി.എം; ബി.ജെ.പി തോല്‍ക്കട്ടെ.. ഇന്ത്യ ജയിക്കട്ടെയെന്ന് ഡി.വൈ.എഫ്.ഐ; വോട്ടെടുപ്പ് നടന്നത് വാഷിംഗ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെയെന്ന് ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button