Latest NewsKeralaNews

പരസ്യത്തില്‍ കാണുന്ന 0.01കീടാണു ആണ് സി.പി.എം; ബി.ജെ.പി തോല്‍ക്കട്ടെ.. ഇന്ത്യ ജയിക്കട്ടെയെന്ന് ഡി.വൈ.എഫ്.ഐ; വോട്ടെടുപ്പ് നടന്നത് വാഷിംഗ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെയെന്ന് ബിജെപി

തിരുവനന്തപുരം: തിളക്കമാര്‍ന്ന വിജയത്തോടെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേറിയപ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും പരാജയം ആഘോഷിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ. ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ‘ബി.ജെ.പി തോല്‍ക്കെട്ടെ ഇന്ത്യ ജയിക്കട്ടെ’ എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. എന്നാല്‍ ഇതിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികരിക്കുകയുണ്ടായി. നാല് സീറ്റില്‍ മത്സരിച്ച്‌ 0.01 ശതമാനം വോട്ട് ലഭിച്ച സി.പി.എമ്മിന് ബി.ജെ.പിയെ വിമര്‍ശിക്കാന്‍ എന്തധികാരമാണുള്ളതെന്ന് ബി.ജെ.പി ചോദിച്ചു.

Read also: യുപിഎ സര്‍ക്കാറിന്റെ ഭരണം പൂര്‍ണം പരാജയമായിരുന്നു അതിന്റെ ഭവിഷത്താണ് ഇപ്പോള്‍ അനുഭവിക്കുന്നത് ; രാജീവ് ചന്ദ്രശേഖര്‍ എംപി

പരസ്യത്തില്‍ കാണുന്ന 0.01കീടാണു ആണ് സി.പി.എമ്മെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. മൊത്തം വോട്ട് വിഹിതത്തില്‍ 0.01 ശതമാനം മാത്രമാണ് സി.പി.എമ്മിന് ലഭിച്ചത്. വോട്ടെടുപ്പ് നടന്നത് വോട്ടിംഗ് മെഷീനില്‍ ആയിപോയി, വാഷിംഗ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെയെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കമന്റ് ബോക്സില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button