CricketLatest NewsNewsSports

ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു ; വെളിപ്പെടുത്തലുമായി താരം

മെല്‍ബണ്‍: അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതായി ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഈ വര്‍ഷം ഓസ്ട്രേലിയയിലും അടുത്ത വര്‍ഷം ഇന്ത്യയിലും നടക്കുന്ന ടി20 ലോകകപ്പുകള്‍ക്ക് ശേഷമായിരിക്കും വാര്‍ണറുടെ വിരമിക്കല്‍.

അന്താരാഷ്ട്ര ടി20 മത്സരങ്ങളുടെ ഷെഡ്യൂള്‍ നോക്കിയാല്‍ തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ വരുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ വിടപറയേണ്ട ഒരു ഫോര്‍മാറ്റിയിരിക്കാം അതെന്നും തിരക്കിട്ട ഷെഡ്യൂളില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക പ്രയാസകരമാണെന്നും അതുകൊണ്ടാണ് ഒരു ഫോര്‍മാറ്റിനോട് വിടപറയാനുന്ന കാര്യം ചിന്തിക്കുന്നത്. അന്താരാഷ്ട്ര ടി20യില്‍ നിന്ന് മാത്രമായിരിക്കാം വിരമിക്കല്‍. ഇപ്പോള്‍ ബിഗ്ബാഷില്‍ കളിക്കുന്നില്ല. ശരീരത്തിനും മനസിനും വിശ്രമം അനിവാര്യമായതുകൊണ്ടാണ് ഇടവേളയെടുത്തത്. അടുത്ത പരമ്പരയ്ക്കായി തയ്യാറെടുക്കാനാണ് ഇതെന്നും വാര്‍ണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button