Latest NewsNewsIndia

ഡൽഹിയിലെ ജനവിധിയെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കമൽ നാഥ്

ന്യൂഡൽഹി: ഡൽഹിയിലെ ജനവിധിയെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കമൽ നാഥ്. തെരഞ്ഞെടുപ്പിൽ തങ്ങൾക്കേറ്റ പരാജയം അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ

‘ഫലത്തെ കുറിച്ച് ധാരണയുണ്ടായിരുന്നു. എന്നാൽ വലിയ അവകാശവാദങ്ങൾ ഉന്നയിച്ച ബിജെപിക്ക് എന്തുപറ്റി?’- കമൽ നാഥ് ചോദിച്ചു. ഡൽഹി നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ വ്യക്തമായ മേൽക്കൈയുമാണ് ആം ആദ്മി മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും മുന്നേറ്റമില്ല. അൽക്ക ലാമ്പ അടക്കമുള്ള പ്രമുഖർ പിന്നിലാണ്.

ഷഹീൻ ബാഗ് ഉൾക്കൊള്ളുന്ന ഓഖ്‌ല, ആദർശ് നഗർ, അംബേദ്ക്കർ നഗർ, ബാബർപുർ, ബാദർപുർ, ബദ്‌ലി, ബല്ലിമാരൻ, ബിജ്വാസൻ, ബുരാരി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിൽ ആം ആദ്മി മുന്നേറുകയാണ്. മനീഷ് സിസോദിയയല്ലാത്ത ആം ആദ്മിയുടെ എല്ലാ നേതാക്കളും മുന്നിട്ട് നിൽക്കുകയാണ്. 1576 വോട്ടുകൾക്ക് സിസോദിയ പിന്നിലാണ്.

ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മുന്നേറുമ്പോഴും വോട്ടു ശതമാനത്തിൽ വൻ കുറവ് രേഖപ്പെടുത്തി. അതേസമയം, ഏ​ഴു ശ​ത​മാ​നത്തിൽ അ​ധി​കം വോ​ട്ടു വി​ഹി​തം ബി​ജെ​പി വർധിപ്പിച്ചത് വലിയ നേട്ടമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ALSO READ: ഡ​ല്‍​ഹി തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സ് വീ​ണ്ടും ത​ക​ര്‍​ന്ന​ടി​ഞ്ഞ​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​വ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി

2015-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ചു ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ ഏ​ഴു ശ​ത​മാ​നം അ​ധി​കം വോ​ട്ടു വി​ഹി​തം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ 39 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ് ബി​ജെ​പി​യു​ടെ വോ​ട്ടു​വി​ഹി​തം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 32.2 ശ​ത​മാ​നം വോ​ട്ടാ​ണ് ബി​ജെ​പി​ക്കു ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ 54.3 ശ​ത​മാ​നം വോ​ട്ട് നേ​ടി​യ എ​എ​പി ഇ​ക്കു​റി 52 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്ന്നു. ക​ഴി​ഞ്ഞ ത​വ​ണ 9.7 ശ​ത​മാ​നം വോ​ട്ട്‌​വി​ഹി​തം ല​ഭി​ച്ച കോ​ണ്‍​ഗ്ര​സ് ഇ​ക്കു​റി അ​ഞ്ചു ശ​ത​മാ​ന​ത്തി​നും താ​ഴേ​ക്കു വീ​ണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button