Latest NewsNews

സംസ്ഥാനത്ത് ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ക്ക് ജാഗ്രത വേണം : മുന്നറിയിപ്പ് നല്‍കി സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ക്ക് ജാഗ്രത വേണം, മുന്നറിയിപ്പ് നല്‍കി സിപിഐ. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ ആര്‍.എസ്.എസ് സംസ്ഥാനത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഗൗരവമായി കാണണമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. കേരളമാകെ വീടുകളിലെത്തി മതപരമായ പ്രചരണമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും, ഇത് കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുകള്‍ക്ക് വഴിവയ്ക്കുമെന്നും കൗണ്‍സില്‍ വിലയിരുത്തി. ഇക്കാര്യത്തില്‍ ഇടതുപക്ഷം അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ മനുഷ്യശൃംഖല വിജയകരമായിരുന്നുവെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇടതുപക്ഷത്തോടു ചേര്‍ന്നു നിന്ന ചിലരെങ്കിലും വിട്ടുനിന്നോ എന്ന് പരിശോധിക്കണമെന്നും കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നു.

shortlink

Post Your Comments


Back to top button