
അബുദാബി: യുഎഇയില്‍ താപനില കുതിച്ചുയരുന്നു. റെക്കോര്‍ഡ് താപനിലയാണ് രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ശനിയാഴ്ച യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസും കടന്നു.
ശനിയാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 51.6 ഡിഗ്രി സെല്‍ഷ്യസാണ്. അല്‍ ഐനിലെ സ്വേഹാനില്‍ ഉച്ചയ്ക്ക് 1.45നാണ് ഈ താപനില രേഖപ്പെടുത്തിയത്. മേയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. വെള്ളിയാഴ്ചയും രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. വെള്ളിയാഴ്ച അബുദാബിയിലെ ഷവാമെഖിൽ 50.4 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് സൂചിപ്പിക്കുന്നത്. ചൂട് ഉയരുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments