Latest NewsIndiaNews

തലസ്ഥാന നഗരം ആപ്പ് പിടിക്കുമോ? അതോ ബിജെപി അട്ടിമറിക്കുമോ? ഡൽഹി തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞടുപ്പിന്റെ ഫലം ഇന്നറിയാം . രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് എഎപി. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ ഫലങ്ങളാണ് പുറത്തു വരുന്നതെങ്കിലും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രമുഖ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ പ്രവചിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ നില പതിവുപോലെ തന്നെ ദയനീയമായി തുടരുമെന്നും വ്യത്യസ്ത എക്സിറ്റ് പോളുകള്‍ കണ്ടെത്തിയിട്ടുണ്ട്.

70 നിയമ സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 62.59 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വോട്ടിംഗ് കണക്കുകള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്ളതിനേക്കാള്‍ രണ്ട് ശതമാനം അധികമാണ് ഇത്തവണ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു . ബല്ലിമാരന്‍ മണ്ഡലത്തിലാണ് ഇക്കുറി ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം ഉള്ളത് 71.6 ശതമാനം. കുറവ് ഡല്‍ഹി കന്റോണ്മെന്റ് മണ്ഡലത്തിലായിരുന്നു 45.4 ശതമാനം.

പൗരത്വനിയമത്തിന്റെ പ്രതിഷേധച്ചൂടിലാണ് ഡല്‍ഹി ഇപ്പോഴും. തൊട്ടടുത്തുണ്ടെന്നോര്‍മ്മിപ്പിക്കുന്നുണ്ട് ഷഹീന്‍ബാഗ് .പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ക്കും തോല്‍ക്കാനാവില്ല.ഡല്‍ഹിയെന്ന അസംബ്ലിക്കപ്പുറം രാഷ്ട്രീയ മാനങ്ങള്‍ ഏറെയുള്ള ഫലത്തിന് കാത്തിരിക്കുകയാണ് ഇന്ത്യ. എക്സിറ്റ പോളുകള്‍ മുന്‍തൂക്കം നല്‍കുന്നത് ആം ആദ്മി പാര്‍ട്ടിക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button