KeralaLatest NewsNews

കൊച്ചി വിമാനത്താവളത്തിൽ സ്വർണ വേട്ട

കൊച്ചി : പേസ്റ്റ് രൂപത്തിലാക്കി കടത്തുകയായിരുന്ന 90 ലക്ഷം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ നിന്നും പിടികൂടി. ദുബായിൽ നിന്നു വന്ന ആലപ്പുഴ സ്വദേശി ഹരിദാസാണ് പിടിയിലായത്. ഇയാളിൽ നിന്ന് 2 കിലോ 800 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്.

തോർത്ത് ബെൽറ്റിന്റെ രൂപത്തിലാക്കി അതിനുള്ളിലാണ്‌ സ്വർണം ഒളിപ്പിച്ചത്. പരിശോധനയിൽ സ്വർണം വ്യക്തമാകാതിരിക്കാൻ പ്രത്യേക കടലാസുകൾ കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചിരിന്നു. സ്വർണ കടത്ത് സംഘത്തിൽ നിന്ന് കസ്റ്റംസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button