Latest NewsSaudi ArabiaNewsGulf

ഗൾഫ് രാജ്യത്ത് വരും ദിവസങ്ങളിൽ അതിശൈത്യത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ് : വരും ദിവസങ്ങളിൽ സൗദിയുടെ വടക്കുകിഴക്കൻ മേഖലകളിൽ അതിശൈത്യത്തിനു സാധ്യതയെന്ന മുന്നറിയിപ്പുമായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില പൂജ്യം ഡിഗ്രിയിലേക്കു താഴാൻ സാധ്യത. അൽജൗഫ്, തബൂക്ക്, ഹായിൽ, ഖസീം, റിയാദിന്റെ വടക്കു കിഴക്ക് പ്രദേശങ്ങൾ, മദീന എന്നിവിടങ്ങളിലെ താപനിലയും പൂജ്യത്തിലേക്ക് താഴാനുള്ള സാധ്യതയുള്ളതിനാൽ അതിശൈത്യ സാധ്യത കണക്കിലെടുത്ത് ആരോഗ്യ, സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം കർശന നിർദേശം നൽകി.

Also read : വ്യാജ പാസ്പോർട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ടു വിദേശികൾ അറസ്റ്റിൽ

അടുത്ത ദിവസങ്ങളിൽ . ഈ വർഷത്തെ ഏറ്റവും ശക്തമായ ശീതക്കാറ്റായിരിക്കും അനുഭവപ്പെടുക എന്നാണു സൂചന. ഇതിന്റെ ഭാഗമായി പ്രദേശത്തെ സ്കൂളുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും ഇനി പ്രവർത്തി സമയം. ഗൾഫ് മേഖലയിൽ വരും ദിവസങ്ങളിൽ പൊതുവെ ശൈത്യമായിരിക്കും. ദോഹയിൽ വടക്ക്-പടിഞ്ഞാറൻ കാറ്റ് ശക്തമായതിനെ തുടർന്ന് താപനില കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button