KeralaLatest NewsNewsFootballSports

സീറോ ആംഗിളിൽ നിന്നും ഒരു ഷോട്ട്, പത്തുവയസുകാരന്‍റെ ഗോൾ കാണാം

ഒരു പത്തുവയസുകാരന്‍റെ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻ‍ഡിംഗ്. കോഴിക്കോട് സ്വദേശിയായ അഞ്ചാം ക്ലാസുകാരനായ ഡാനിയാണ് ഈ അത്ഭുത ഗോളടിച്ചത്.

മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലാണ് ഡാനി കോര്‍ണര്‍ കിക്ക് നേരെ പോസ്റ്റിലെത്തിച്ചത്. ഇതിന്റെ വീഡിയോ അമ്മ നോവിയ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ സംഭവം വൈറലായി. ഐ.എം. വിജയനടക്കമുള്ള താരങ്ങള്‍ ഗോളിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഡാനി ടൂര്‍ണമെന്റില്‍ മികച്ച താരവുമായി. 13 ഗോളുകളാണ് കുഞ്ഞുഡാനി വലയിലെത്തിച്ചത്. വലിയെണ്ണംപാലത്തില്‍ വീട്ടില്‍ അബുഹാഷിം – നോവിയ ദമ്പതികളുടെ മകനാണ് ഡാനി.

https://www.facebook.com/novia.ashraf/videos/2561616847281501/?t=0

shortlink

Post Your Comments


Back to top button