Latest NewsKeralaNews

വ​യ​നാ​ട്ടി​ല്‍ ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​യെ മര്‍ദിച്ച സംഭവം; ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് നിലപാട് കടുപ്പിച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​യെ ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേസ് രജിസ്റ്റർ ചെയ്‌തു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച്‌ നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോട് ​ആവശ്യപ്പെട്ടു. ട്രൈ​ബ​ല്‍ ഓ​ഫീ​സ​റോ​ടും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റോ​ടും റി​പ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ന്‍ തേ​ടി​യി​ട്ടു​ണ്ട്.

ചീ​ങ്ങേ​രി കോ​ള​നി നി​വാ​സി​യാ​യ 9 വ​യ​സു​കാ​ര​നെ ഗു​ണ​ന​പ്പ​ട്ടി​ക തെ​റ്റി​ച്ചെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണു വാ​ര്‍​ഡ​ന്‍ മ​ര്‍​ദി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മ​ര്‍​ദ്ദ​ന​മേ​റ്റ​തെ​ന്നു ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ലെ നെ​ന്‍​മേ​നി ആ​ന​പ്പാ​റ ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ലി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ALSO READ: യുവ നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരെ ഉടൻ കോടതി വിസ്തരിക്കും; വിശദാംശങ്ങൾ ഇങ്ങനെ

സം​ഭ​വ​ത്തി​ല്‍ ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍ അ​നൂ​പി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button