Latest NewsKeralaNews

സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് : 200 കിലോമീറ്റര്‍ സ്പീഡ് : 2024 ല്‍ പദ്ധതി പൂര്‍ത്തിയാകും : ഇതോടെ 7500 വാഹനങ്ങള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകും

തിരുവനന്തപുരം: 200 കിലോമീറ്റര്‍ വേഗതയില്‍ കുതിയക്കുന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് നിയമസഭാ സാമാജികര്‍ക്കായി പ്രത്യേക അവതരണം നടത്തി. 2024ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.

Read Also : അതിവേഗ റെയിൽ പാതയായ സിൽവർലൈന്‍റെ അലൈന്‍മെന്‍റ് തയ്യാറാക്കാൻ സർവേ തുടങ്ങി,  കേരളം കാത്തിരിക്കുന്ന സ്വപന പദ്ധതിക്ക് ചിറക് മുളയ്ക്കുന്നു

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാവും ട്രെയിന്‍ സഞ്ചരിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാവും സ്റ്റേഷനുകള്‍. തിരുവനന്തപുരത്ത് കൊച്ചുവേളിയിലാണ് സ്റ്റേഷന്‍ ഉദ്ദേശിക്കുന്നത്.

അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന സ്റ്റാന്‍ഡേര്‍ഡ് ഗേജുകളാണ് ഇതിനായി നിര്‍മിക്കുക. 532 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡബിള്‍ ലൈന്‍ ഒരുക്കും. 66079 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ട്രാക്കും റെയില്‍വേ സ്റ്റേഷനുകളും നിര്‍മിക്കാനായി 1226 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുമായി ബന്ധപ്പെടുത്തിയാവും സര്‍വീസ്.

സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാവുന്നതോടെ നിരത്തില്‍ നിന്ന് 7500 വാഹനങ്ങള്‍ ഒഴിവാകുമെന്നാണ് കരുതുന്നത്. പുതിയ പഠനം അനുസരിച്ച് 74000 പേര്‍ പ്രതിദിനം ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തും. സൗരോര്‍ജം ഉപയോഗിച്ചാവും പ്രവര്‍ത്തനം. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ 11000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് കരുതുന്നത്.

അഞ്ച് മിനിട്ടില്‍ ഒരു ട്രെയിന്‍ എന്ന കണക്കില്‍ സര്‍വീസ് നടത്താനാവും. ഒരു ട്രെയിനില്‍ 15 ബോഗികള്‍ വരെ ഘടിപ്പിക്കാം. ഒരു ബോഗിയില്‍ 75 പേര്‍ക്ക് യാത്ര ചെയ്യാനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button